തൃശൂര്‍: തൃശൂര്‍ പൂരം വെറും പേരിന് മാത്രമായി നടത്തുന്ന ചടങ്ങാക്കി മാറ്റേണ്ടിവരുമെന്ന താക്കീത് ദേവസ്വം ബോര്‍ഡിന് നല്‍കിയത് തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും ഭാരവാഹികളാണ്. അതും പരസ്യമായ ഒരു സംയുക്തയോഗം നടത്തിയതിന് ശേഷമായിരുന്നു ഇരുകൂട്ടരുടെയും ആ ആഹ്വാനം.
ഇക്കുറി പൂരം എക്സിബിഷന് നടത്തുന്ന പറമ്പിന് (വടക്കുന്നാഥക്ഷേത്രത്തിന്റെ പിന്നാമ്പുറത്തുള്ള സ്ഥളം) ദേവസ്വം വാടക ഇനത്തില്‍ 2 കോടി 20 ലക്ഷം ആവശ്യപ്പെട്ടത് കേട്ടുകേള്‍വി ഇല്ലാത്തതാണ്. വെറും 39 ലക്ഷം രൂപ മാത്രമായിരുന്നു എന്നോര്‍ക്കണം.
വിശ്വാസികളെ എങ്ങിനെയെല്ലാം തകര്‍ക്കാമെന്ന സര്‍ക്കാര്‍ നീക്കത്തിന്റെ മറ്റൊരു ഭാഗമാണോ ഈ വാടക കൂട്ടിച്ചോദിക്കല്‍ എന്നും ചോദിക്കുന്നവരുണ്ട്. ക്ഷേത്രഭൂമികളില്‍ ആര്‍എസ് എസ് പ്രവര്‍ത്തനം പാടേ നിരോധിക്കാന്‍ ഈ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി കൃത്യമായ മുന്നൊരുക്കം ഇല്ലാത്തതിനാല്‍ ഇക്കുറി അന്യസംസ്ഥാനങ്ങളിലെ അയ്യപ്പന്മാര് ഉയര്‍ത്തിയ പരാതി രാജ്യം മുഴുവന്‍ അറിഞ്ഞു. അങ്ങിനെയിരിക്കെ ഏഴ് മടങ്ങളോളം അധിക വാടക ഒറ്റയടിക്ക് പൂരം എക്സിബിഷന് നടത്താനുള്ള പറമ്പിന് ആവശ്യപ്പെടുന്നതിന് പിന്നില്‍ രാഷ്ട്രീയമുണ്ടോ എന്ന് ചിന്തിച്ചാലും കുറ്റം പറയാനാവില്ല. അതോ ഹിന്ദുസമുദായം ഈ സര്‍ക്കാരിന്റെ ദയാദാക്ഷിണ്യത്തില്‍ മുന്നോട്ട് പോകേണ്ടവരാണെന്ന ഓര്‍മ്മപ്പെടുത്തലോ?
കഴിഞ്ഞ വര്‍ഷത്തെ 39 ലക്ഷത്തില്‍ നിന്നും അല്പം വാടക കൂട്ടിച്ചോദിച്ചാല്‍ നല്കാന് തയ്യാറാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് വ്യക്തമാക്കിക്കഴിഞ്ഞു. ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ മുഖ്യമന്ത്രിയോടും ഇരുവിഭാഗവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തേക്കിന്‍കാട് മൈതാനിയില്‍ തിരുവമ്പാടി, പാറമേക്കാവ് വിഭാഗം ദേശക്കാരുടെ വിപുലമായ യോഗം വിളിച്ചേക്കും. പാറമേക്കാവിന് നാലായിരവും തിരുവമ്പാടിയ്ക്ക് രണ്ടായിരവും അംഗങ്ങളുണ്ട്.
2024 ഏപ്രില്‍ 19നാണ് തൃശൂര്‍ പൂരം. ലോകം മുഴുവന്‍ ആവേശത്തോടെ കാത്തിരിക്കുന്ന പൂരം ചടങ്ങാക്കി ഒതുക്കിക്കളഞ്ഞാല്‍ ശബരിമലയേക്കാള് വലിയ തിരിച്ചടിയായിരിക്കും പിണറായി സര്‍ക്കാരിന് ലഭിക്കാന്‍ പോകുന്നതെന്നും ഹിന്ദു ഭക്തര്‍ ഇപ്പോഴേ താക്കീത് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: