ഭുവനേശ്വര്‍: ഭാരതം ലോകസമാധാനത്തിന്റെ പ്രഭവകേന്ദ്രമാണെന്നും ലോകസമാധാനം വളര്‍ത്തുന്നതിനാവശ്യമായ വിഭവങ്ങളും അവശ്യചേരുവകുളും ഭാരതത്തിന്റെ പക്കലുണ്ടെന്നും ആര്‍എസ്എസ് സംഘചാലക് മോഹന്‍ ഭാഗവത് . ഒഡിഷയിലെ ഭൂവനേശ്വറില്‍ നടക്കുന്ന ബഹുഭാഷാ സാഹിത്യ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് ആത്മീയജ്ഞാനവും കഴിവുള്ള നേതൃത്വത്തത്തിന്റെയും കേന്ദ്രമായി ഭാരത് ലോകത്തെ സേവിച്ചുവരികയാണ്. രാജ്യം പുരോഗതിയുടെയും അതിശയിപ്പിക്കുന്ന പരിവര്‍ത്തനങ്ങളുടെയും തിളങ്ങുന്ന ഉദാഹരണമായി നിലകൊള്ളുകയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ആത്മീയമായ മാനുഷിക പരിസ്ഥിതിയാണ് സമൂഹ്യമാറ്റം കൊണ്ടുവരുന്നതിന് ഉപകരണമായി മാറുന്നത്. സാഹിത്യം സമൂഹത്തിന്റെ കണ്ണാടിയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വന്‍മാറ്റങ്ങളുടെ പ്രതിഭാസത്തിന് രാസത്വരകമായി മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: