വൈദ്യശാസ്ത്ര രംഗത്തെ വിസ്മയിപ്പിക്കുന്ന രോഗശാന്തിയുടെ അമരത്താണ് പരമ്പരാഗത വൈദ്യന്മാരുടെ സ്ഥാനം. ഭാരതം കണ്ട ലോകാത്ഭുതമാണ് പരമ്പരാഗത വൈദ്യശാസ്ത്രം പറഞ്ഞാല്‍ പോലും തെറ്റില്ല.
തലവേദന തുടങ്ങി ക്യാന്‍സറിനെ വരെ പ്രതിരോധിക്കാനും അതിജീവിക്കാനും കഴിയുന്ന ചികിത്സാരീതിയാണ് പരമ്പരാഗത വൈദ്യമെന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മുറ്റത്ത് നില്ക്കുന്ന തുളസിക്കും തൊടിയിലെ തൊട്ടാവാടിക്കും വരെ മാനവരാശിയെ കാര്‍ന്നു തിന്നുന്ന വിപത്തുകളെ ഉന്മൂലനം ചെയ്യാന്‍ കഴിയുമെന്ന തിരിച്ചറിവ് പരമ്പരാഗത നാട്ടുവൈദ്യത്തിന്റെ സംഭാവനയാണ്.
തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് വാമൊഴിയിലൂടെ വിനിമയം ചെയ്യപ്പെട്ട രഹസ്യമന്ത്രങ്ങള്ക്ക് ഏത് രോഗത്തെയും ഭേദപ്പെടുത്താനുള്ള ശേഷി ഉണ്ടെന്ന പ്രപഞ്ചസത്യം ഇന്നും തിരസ്കരിക്കാനാകാത്ത വസ്തുതയാണ്. പരമ്പരാഗത വൈദ്യത്തിന്റെ ഫലം അനുഭവിച്ച് അറിയാത്ത ഒരാളും ഭാരതത്തിന്റെ മണ്ണില്‍ കാണാനിടയില്ല.
അങ്ങനെ പറയുമ്പോള്‍ ശ്രീനാരായണ ഗുരുദേവനെ പരാമര്‍ശിക്കാതെ പോകുന്നത് ശരിയല്ല. കേരളത്തിലെ ആദ്യ പരമ്പരാഗത വൈദ്യന് എന്ന് വിശേഷിപ്പിക്കാവുന്ന ശ്രീനാരായണ ഗുരുദേവന് പോലും നാട്ടുവൈദ്യം ഉപയോഗിച്ച് അശരണര്‍ക്ക് രോഗശുശ്രൂഷ നടത്തിയ കഥകള്‍ നമ്മള് കേട്ടിട്ടുണ്ട്. വാമൊഴികളിലൂടെ പകര്‍ന്നു കിട്ടുന്ന അത്ഭുത സിദ്ധിയുടെ പ്രകാശം പരത്തുന്ന സാന്ത്വനമായി ശ്രീനാരായണ ഗുരുദേവനും രോഗശാന്തിക്ക് വേണ്ടി യാചിച്ചവര്‍ക്ക് മുമ്പില്‍ പലവട്ടം അവതരിച്ചിട്ടുണ്ട്.
രോഗിയെ വിനാശത്തിലേക്ക് തള്ളി വിടുന്ന ചികിത്സാസമ്പ്രദായങ്ങള്‍ നാട്ടുവൈദ്യത്തിലില്ല. ജലദോഷം മാറ്റാന്‍ തുളസിക്കും പനി മാറ്റാന്‍ ചുക്കുകാപ്പിക്കും കഴിയുമെന്ന് പരമ്പരാഗതവൈദ്യ ശാസ്ത്രം കാണിച്ചുതരുന്നിടത്താണ് ആരോഗ്യരംഗത്ത് നാട്ടുവൈദ്യത്തിന്റെ പ്രസക്തി വിളിച്ചോതപ്പെടുന്നത്. ചെറിയൊരു പനി വന്നാല്‍ പോലും ആന്റിബയോട്ടിക്ക് എടുക്കുന്ന മനുഷ്യര്‍ സ്വയം ആയുസ്സിന്റെ ദൈര്‍ഘ്യം കുറയ്ക്കുകയാണെന്ന വാസ്തവം തിരിച്ചറിയുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
തട്ടിപ്പും വെട്ടിപ്പും ഇല്ലാത്ത ഫലപ്രാപ്തിയാണ് പരമ്പരാഗത വൈദ്യശാസ്ത്രത്തില്‍, രോഗിക്ക് ആത്മവിശ്വാസം പകര്‍ന്ന് നല്കുന്നതില് പ്രധാന പങ്കു വഹിക്കുന്നത്. സാമ്പത്തിക ലാഭത്തേക്കാള്‍ വലുതാണ് തന്റെ മുന്നിലിരിക്കുന്ന രോഗിയുടെ ജീവനെന്ന് വിശ്വസിക്കുന്നവരാണ് പാരമ്പര്യ വൈദ്യശാസ്ത്രത്തിന്റെ ജീവവായുവായ വൈദ്യന്മാര്.
പല രീതിയിലുള്ള ചികിത്സാരീതികള്‍ നിലനില്‍ക്കുമ്പോഴും പരമ്പരാഗത വൈദ്യന്മാര് നല്കുന്ന സംഭാവന വളരെ വലുതാണ്. നാട്ടുവൈദ്യത്തെ ലോകരാജ്യങ്ങള്‍ മുഴുവന്‍ ഉറ്റുനോക്കുന്ന ബൃഹത്തായൊരു ചികിത്സാ സമ്പ്രദായമാക്കി മാറ്റിയത് ഭാരതമാണ്. പരമ്പരാഗത വൈദ്യത്തെ കുറിച്ച് പഠിക്കുവാനും അറിയുവാനും ഭാരതത്തിലേക്ക് ഒഴുകിയെത്തുന്നത് ഏറെയുംപാശ്ചാത്യ നാടുകളില്‍ നിന്നുള്ളവരാണ്. പരമ്പരാഗത വൈദ്യത്തിന്റെ അനന്തസാധ്യതകള്‍ നീളുന്നത് ഭാരതത്തിന്റെ പേരും പ്രശസ്തിയും പ്രൗഢിയും വാനോളം ഉയരുന്ന നിലയിലേക്കാണ്.
പരമ്പരാഗത വൈദ്യം സംരക്ഷിക്കപ്പെടുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് ഭാരതത്തിന്റെ സംസ്കാരവും തനിമയും മാത്രമല്ല പരമ്പരാഗത ഔഷധങ്ങളും പരമ്പരാഗത സസ്യങ്ങളുമൊക്കെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ പ്രകൃതി തന്നെയാണ് പരമ്പരാഗത വൈദ്യവും. പരമ്പരാഗത വൈദ്യമില്ലെങ്കില് പ്രകൃതിയില്ല.
ഭാരതീയ ട്രഡീഷണല്‍ ഇന്‍ഡിജിനസ് മെഡിക്കല്‍ സൊസൈറ്റി (ബിടിഐഎംഎസ്) സംസ്ഥാന പ്രസിഡന്റാണ് ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: