ന്യൂദല്‍ഹി : നാല് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ജലദോഷം ചുമയ്ക്ക് എന്നിവയ്ക്കെതിരെയുള്ള സിറപ്പുകള്‍ നല്‍കുന്നത് നിരോധിച്ചു. ആഗോളതലത്തില്‍ നടത്തിയപഠനത്തില്‍ കഫ് സിറപ്പുകള്‍ നിരവധി കുട്ടികളുടെ മരണത്തിന് കാരണമായെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഡ്രഗ്സ് റെഗുലേറ്ററാണ് നിരോധനം കൊണ്ടുവന്നിരിക്കുന്നത്.
കഫ് സിറപ്പുകളും ജലദോഷത്തിനെതിരെയുള്ള സിറപ്പുകളും കഴിച്ചതിനെ തുടര്‍ന്ന് ആഗോള തലത്തില്‍ 141 കുട്ടികളോളം മരിച്ചിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ഇതുപ്രകാരം നാല് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള സിറപ്പുകള്‍ നല്‍കരുതെന്നും മരുന്നുകളുടെ ലേബലില്‍ ഇക്കാര്യം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ശിശുക്കളില്‍ അംഗീകൃതമല്ലാത്ത ആന്റി- കോള്‍ഡ് ഡ്രഗ് ഫോര്മുലേഷന് പ്രോത്സാഹിപ്പിക്കരുത്. ഇവ ഉപയോഗിക്കരുതെന്നും ഡ്രഗ്സ് റഗുലേറ്റര്‍ അറിയിച്ചു. 2019 മുതലുള്ള കുട്ടികളുടെ മരണനിരക്കില്‍ നിന്ന് ഇന്ത്യന്‍ കണക്കുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ ചുമ, ജലദോഷ ലക്ഷണങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്കായി ഓവര്‍- ദി- കൗണ്ടര്‍ ചുമ സിറപ്പുകളോ മരുന്നുകളോ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നില്ല. അതിനാല്‍ ഇത്തരത്തിലുള്ളവയുടെ ആവിശ്യം സിറപ്പിലില്ലായെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുള്ളത്. ഇതിന തുടര്‍ന്ന് ജൂണ്‍ മുതല്‍ കഫ് സിറപ്പ് കയറ്റുമതിക്ക് രാജ്യത്ത് നിര്‍ബന്ധിത പരിശോധന ഏര്‍പ്പെടുത്തും. മരുന്ന് നിര്‍മ്മാതാക്കളുടെ കര്‍ശ്ശന പരിശോധന വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: