മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ നവീകരണത്തിൻെ ഭാഗമായി ടെൻഡർ പൂർത്തിയായി. 322 കോടി രൂപയ്‌ക്ക് നവീകരണ നിർമ്മാണം പൂർത്തിയാക്കുമെന്ന് ഗവാർ കൺസ്ട്രക്ഷൻ കമ്പനി എയർപോർട്ട് അതോറിറ്റിയെ അറിയിച്ചു. റൺവേയുടെ നവീകരണത്തിന് വേണ്ടി ഭൂമി കൈമാറിയിട്ടും പണികൾ ആരംഭിക്കാത്തത് വിമർശനങ്ങൾക്ക് കാരണമായിരുന്നു.
ഏഴ് കമ്പനികളായിരുന്നു ടെൻഡറിൽ പങ്കെടുത്തത്. രാജസ്ഥാനിലെ ഗവാർ കൺസ്ട്രക്ഷൻ കമ്പനിക്കാണ് ടെൻഡർ ലഭിച്ചിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ റൺവേയുടെ നവീകരണ ജോലികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
റൺവേ സുരക്ഷാ മേഖലയായ രിസയുടെ നീളം കൂട്ടുകയാണ് പ്രധാനമായും ലക്ഷ്യം വയ്‌ക്കുന്നത്. ഇതിന് വേണ്ടി പന്ത്രണ്ടര ഏക്കർ ഭൂമിയാണ് ഏറ്റെടുത്തിരിക്കുന്നത്. 19 മാസത്തിനുള്ളിൽ കരാർ ജോലികൾ പൂർത്തീകരിക്കണമെന്നാണ് വ്യവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: