തിരുവനന്തപുരം: എല്ലാ ജില്ലയിലും ക്രിസ്തുമസ്, പുതുവത്സര ചന്തകള്‍ കണ്‍സ്യൂമര്‍ ഫെഡ് ആരംഭിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
ഇതിനായി സര്‍ക്കാര്‍ 1.34 കോടി രൂപ അനുവദിച്ചു.നിത്യോപയോഗ സാധനങ്ങള്‍ വിലകുറച്ച് വില്ക്കാന് തുക ഉപയോഗിക്കും.
ഉത്സവകാല വിപണി ഇടപെടലിന് 75 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.ഇത്തവണ പതിവിന് വിപരീതമായി മുന്‍കൂറായി തന്നെ കണ്‍സ്യുമര്‍ഫെഡിന് തുക അനുവദിച്ചു.
സപ്ലൈകോ ക്രിസ്മസ് ചന്ത 21ന് ആരംഭിക്കും.തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് സംസ്ഥാനതല ഉദ്ഘാടനം. ക്രിസ്തുമസ് ചന്തയില്‍ 13 ഇന സബ്സിഡി സാധനങ്ങള്‍ ലഭിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ക്രിസ്തുമസ്, പുതുവത്സര ചന്തകളുമുണ്ടാകും.1600 ഓളം ഔട്ട്ലറ്റുകളിലും വില്പനയുണ്ടാകും. സാധനങ്ങള്‍ ലഭ്യമാക്കാന്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.ജില്ലാതലങ്ങളിലെ ചന്തകളില്‍ ഹോര്‍ട്ടികോര്‍പ്പിന്റെയും മില്‍മയുടെയും സ്റ്റാളുകളുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: