Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം’ ജനങ്ങളിലേക്കെത്തിച്ച് ചെറുപ്പത്തിലേ ലോകം വെടിഞ്ഞ ത്രൈലോക്യാനന്ദ സ്വാമികളെ ഓര്‍ത്ത് ടി. പത്മനാഭന്‍

എന്തായിരുന്നു ത്രൈലോക്യാനന്ദസ്വാമികളുടെ ജീവിതദൗത്യം? "ചുരുങ്ങിയ ജീവിതകാലത്തിനിടയില്‍ അദ്ദേഹം വിജയകരമായി നിര്‍വ്വഹിച്ച കാര്യങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ നാം അത്ഭുതസ്തബ്ധരാകും. ഇതില്‍ ഏറ്റവും പ്രധാനം വിവേകാനന്ദസാഹിത്യ സര്‍വ്വസ്വത്തിന്റെ ഏഴ് വാല്യങ്ങളുടേയും പ്രസാധനം തന്നെ.

Janmabhumi Online by Janmabhumi Online
Dec 18, 2023, 10:41 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം::60 വര്‍ഷം മുന്‍പ് തന്റെ 42-ാം വയസ്സില്‍ സമാധിയായ വിവേകാനന്ദാശ്രമത്തിലെ ത്രൈലോക്യാനന്ദ സ്വാമികളെ അനുസ്മരിച്ച് എഴുത്തുകാരന്‍ ടി. പത്മനാഭന്‍. കോഴിക്കോട്ടെ ശ്രീരാമകൃഷ്ണാശ്രമത്തിലായിരുന്നു ത്രൈലോക്യാനന്ദ സ്വാമികള്‍. വിവേകാനന്ദനെപ്പോലെ ചെറിയപ്രായത്തിലേ ഇഹലോകം വെടിഞ്ഞെങ്കിലും ത്രൈലോക്യാനന്ദസ്വാമികള്‍ തന്റെ ജീവിത ദൗത്യം പൂര്‍ത്തിയാക്കിയിരുന്നുവെന്നും ടി. പത്മനാഭന്‍.

ഒരു പ്രമുഖ ദിനപത്രിത്തില്‍ ത്രൈലോക്യാനന്ദസ്വാമികളുടെ 60ാം സമാധിവാര്‍ഷികത്തോടനുബന്ധിച്ച് എഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് ടി.പത്മാനാഭന്‍ സ്വാമികളുടെ ജീവിതദൗത്യത്തെക്കുറിച്ചും എഴുത്തുകാരന്റെ നേരിട്ടുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും ഓര്‍ത്തെടുക്കുന്നത്. എന്തായിരുന്നു ത്രൈലോക്യാനന്ദസ്വാമികളുടെ ജീവിതദൗത്യം? “ചുരുങ്ങിയ ജീവിതകാലത്തിനിടയില്‍ അദ്ദേഹം വിജയകരമായി നിര്‍വ്വഹിച്ച കാര്യങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ നാം അത്ഭുതസ്തബ്ധരാകും. ഇതില്‍ ഏറ്റവും പ്രധാനം വിവേകാനന്ദസാഹിത്യ സര്‍വ്വസ്വത്തിന്റെ ഏഴ് വാല്യങ്ങളുടേയും പ്രസാധനം തന്നെ. സംസ്കൃതം, ബംഗാളി, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളില്‍ പലയിടങ്ങളിലായി ചിതറിക്കിടന്നിരുന്ന വിവേകാനന്ദ വാണി തേടിപ്പിടിച്ച് അതത് ഭാഷകളിലെ പ്രഗത്ഭരായ സാഹിത്യകാരന്മാരെക്കൊണ്ട് പരിഭാഷപ്പെടുത്തുക., വാല്യങ്ങളുടെ ഒടുവില്‍ ഗ്രന്ഥസൂചി, വാക്യസൂചി, പദസൂചി എന്നിവ തയ്യാറാക്കിച്ചേര്‍ക്കുക, ഭംഗിയായി തെറ്റുകൂടാതെ അച്ചടിപ്പിക്കുക, നാടിന്റെ പല ഭാഗങ്ങളിലുമുള്ള പരിഭാഷകരെ ഇടയ്‌ക്കിടെ നേരിട്ട് വന്ന് കാണുക, വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വത്തിന്റെ വാല്യങ്ങള്‍ തീരുന്ന മുറയ്‌ക്ക് അവയെ തികച്ചും അര്‍ഹരായവരെക്കൊണ്ട് പ്രകാശനം ചെയ്യിക്കുക എന്നീ ശ്രമകരമായ ജോലികള്‍ അദ്ദേഹം ഒറ്റയ്‌ക്കു തന്നെ നിര്‍വ്വഹിച്ചു. “- ടി.പത്മനാഭന്‍ ഓര്‍ത്തെടുക്കുന്നു.

വിവേകാനന്ദനെപ്പോലെ, വിവേകാനന്ദ സാഹിത്യസര്‍വ്വസ്വം തയ്യാറാക്കുക എന്ന ബൃഹദ് ദൗത്യം പൂര‍്ത്തിയാക്കിയ ഉടന്‍ ത്രൈലോക്യാനന്ദ സ്വാമി വെറുതെ ചടഞ്ഞുകൂടാതെ ഈ ലോകത്ത് നിന്നും തിരോധാനം ചെയ്തു എന്നും ടി. പത്മനാഭന്‍ എഴുതുന്നു. വിവേകാനന്ദ സാഹിത്യ സര‍്വ്വസ്വത്തിന്റെ അവസാനവാക്യത്തിന്റെ അച്ചടി പൂര‍്ത്തിയാക്കിയ ശേഷം പിടികൂടിയ ഒരു അസുഖത്തെതുടര്‍ന്ന് സ്വാമികള്‍ സമാധിയാവുകയായിരുന്നു. മരണനേരത്ത് ചെന്നുകണ്ട തന്റെ മൂര്‍ദ്ധാവില്‍ അദ്ദേഹം കൈവെച്ചനുഗ്രഹിച്ചെന്നും ടി.പത്മാഭന്‍ കുറിയ്‌ക്കുന്നു.

കോട്ടയം ജില്ലയിലെ വടവാതൂരായിരുന്നു സ്വാമികളുടെ ജന്മസ്ഥലം. ത്രൈലോക്യസ്വാമികളുടെ സ്മരണ നിലനിര്‍ത്താന്‍ 1964ല്‍ കോഴിക്കോട് ഒരു സമിതി പ്രവര്‍ത്തിച്ചിരുന്നു. സ്വാമികളുടെ പാണ്ഡിത്യത്തിലും വ്യക്തിത്വത്തിലും ആകൃഷ്ടരായ ആ സുമനസ്സുകള്‍ ആരൊക്കെയായിരുന്നെന്നോ?- കെ.പി. കേശവമേനോന്‍, കുട്ടികൃഷ്ണമാരാര്‍, കോഴിപ്പുറത്ത് മാധവമേനോന്‍, സി.കുഞ്ഞന്‍രാജ എന്നിവര്‍. വലിയ ധാര്‍ഷ്ട്യമുള്ള എഴുത്തുകാരന്‍ എന്ന് പലരും മുദ്രകുത്തുന്ന പത്മനാഭന്‍ തനിക്ക് ത്രൈലോക്യാനന്ദ സ്വാമികള്‍ ഗുരുതുല്ല്യനായിരുന്നുവെന്നും തുറന്നുസമ്മതിക്കുന്നു.

Tags: RamakrishnashramVivekananda Sahithya SarvaswomSriRamakrishnamissionSwami VivekanandaThrylokyananda SwamikalTrylokyananda SwamikalSriramakrishanashram Kozhikkode
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം കവടിയാര്‍ വിവേകാനന്ദ പ്രതിമയില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി 
ഹാരാര്‍പ്പണം നടത്തുന്നു
Kerala

സ്വാമി വിവേകാനന്ദന്‍ തലമുറകളെ പ്രചോദിപ്പിക്കുന്ന മഹാത്മാവ്: കേന്ദ്രമന്ത്രി

India

സ്വാമി വിവേകാനന്ദനെ സ്റ്റാലിന്‍ അവഹേളിച്ചു

Samskriti

ത്രിവേണീ സംഗമത്തിലെ ഏകാന്തധ്യാനം

Samskriti

ഭഗിനി നിവേദിതയുടെ ജന്മദിനം: ഭാരതം ഭവനമാക്കിയ ഭഗിനി നിവേദിത 

Main Article

നാളെ ഭഗിനി നിവേദിത ജയന്തി: ഭഗിനി നിവേദിതയും ഹിന്ദു ധര്‍മവും

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

തെരുവ് നായ കുറുകെ ചാടി: ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് ഗുരുതര പരിക്ക്.

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies