മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
വ്യാപാരരംഗത്ത് വേണ്ടത്ര പുരോഗതിയുണ്ടാവില്ല. വരവ് കുറയാനും വാക്കുതര്ക്കങ്ങളില് ഏര്‍പ്പെടാനും കാരണമാകും. ഭാര്യയ്ക്ക് ചില്ലറ അസുഖങ്ങള്‍ വരാനിടയുണ്ട്. അവിചാരിതമായി പല സ്വത്തുക്കളും അനുഭവയോഗ്യമാകും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും ശോഭിക്കും. ആരോഗ്യനില മെച്ചപ്പെടുകയും മാന്യമായ ചില പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്യും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ജോലിയില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. ഭൂമിയില്‍നിന്നുള്ള ആദായം വര്‍ധിക്കും. രക്തസമ്മര്‍ദ്ദ സംബന്ധമായ രോഗമുള്ളവര്‍ക്ക് ആശുപത്രി വാസത്തിന് യോഗമുണ്ട്. സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യത്തിന് കാലതാമസം നേരിടും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ഭൂസ്വത്തില്‍നിന്നും കൂടുതല്‍ വരുമാനമുണ്ടാകും. എന്നാല്‍ ശത്രുക്കള്‍ കാരണം ചില അസ്വസ്ഥതകള്‍ ബാധിച്ചേക്കാം. ജോലിയില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകും. യന്ത്രങ്ങളുമായി ഏര്‍പ്പെടുന്ന എല്ലാ മേഖലകളിലും വിജയമുണ്ടാകും. വീട്ടുവാടകയില്നിന്നു വരുമാനമുണ്ടാകും. കോടതിവിധി അനുകൂലമാകും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
വിദ്യാഭ്യാസകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ആദായമുദ്ദേശിച്ച് ചെയ്യുന്ന കാര്യങ്ങള്‍ വിജയിക്കും. പണത്തിന്റെ കാര്യത്തിലും ശീലത്തിലും സ്വന്തം കാര്യങ്ങളില്‍ പോലും വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്ന് വരും. പ്രേമസംബന്ധമായ ചില പ്രശ്നങ്ങളുണ്ടാകും.
ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (1/4)
ഔദ്യോഗിക കാര്യങ്ങളില്‍ പ്രശ്നങ്ങളുണ്ടാകും. കുടുംബാംഗങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകും. യുവജനങ്ങളുടെ വിവാഹകാര്യം തീരുമാനമാകുന്നതാണ്. ഉന്നത വ്യക്തികളുമായി ബന്ധം പുലര്ത്താനിടവരും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയമുണ്ടാകും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
പൂര്‍വിക സ്വത്ത് അനുഭവയോഗ്യമാകും. ജോലിയില്‍ സ്ഥാനക്കയറ്റം വരും. സെയില്സ്മാന്, സിനിമ, കല, നാടകം തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വീട്ടില്‍ പൂജാദി മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്. ഭാര്യയുമായും സുഹൃത്തുക്കളില്‍ ചിലരുമായും പിണങ്ങേണ്ടിവരും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ഓഹരിയില്‍നിന്നുള്ള ആദായം കുറയും. മനസ്സിന് ആനന്ദം നല്കുന്ന അനുഭവമുണ്ടാകും. അപമാന പ്രചാരണത്തിനും മറ്റും ശത്രുക്കള്‍ ശ്രമിക്കുമെങ്കിലും അതൊന്നും അത്ര കാര്യമാക്കേണ്ടതില്ല. ആഭരണങ്ങള്‍, മറ്റു വിലപ്പെട്ട രേഖകള്‍ മുതലായവ അധീനതയില്‍ വന്നു ചേരും. കുടുംബത്തില്‍ ഭാഗ്യവും ഐശ്വര്യവും നിലനില്ക്കും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ജോലിയില്‍ സ്ഥിരീകരണം ലഭിക്കുന്നതാണ്. രോഗികള്‍ക്ക് ആശ്വാസം അനുഭവപ്പെടും. അയല്‍ക്കാരുമായും മറ്റ് ബന്ധുക്കളുമായും രമ്യതയില്‍ വര്‍ത്തിക്കും. ചില പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. സ്തുതിപാഠകന്മാര്‍ മുഖേന ചില ശല്യങ്ങളുണ്ടാകും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ഭാര്യയ്ക്ക് ചില്ലറ അസുഖങ്ങള്‍ വന്നെന്നു വരാം. സാമ്പത്തിക ഞെരുക്കം കാരണം പല കാര്യങ്ങളും നീണ്ടുപോകും. വിദ്യാഭ്യാസ കാര്യങ്ങളില്‍ തടസ്സമനുഭവപ്പെടും. അവിചാരിതമായി പഴയ സ്നേഹിതരെ കണ്ടുമുട്ടാനും പുതിയ ബിസിനസ്സില്‍ ഏര്‍പ്പെടാനും സാധിക്കും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ഗുരുക്കന്മാരുടെ അനുഗ്രഹത്തിന് പാത്രമാകും. ശത്രുശല്യങ്ങള് വര്‍ധിക്കും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് കാര്യം ശരിയാകുന്നതാണ്. പിതാവിന് അസുഖം വര്‍ധിക്കും. പുതിയ വീട് വയ്ക്കാനോ ഉള്ളത് പുതുക്കി പണിയാനോ സാധ്യതയുണ്ട്. ചെലവുകള്‍ വര്‍ധിക്കും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
വ്യാപാരത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരും. ബാങ്ക് ഓഫീസര്‍മാര്‍ക്ക് പ്രത്യേക സ്ഥാനമാന പദവികള്‍ ലഭിക്കും. കുടുംബത്തില്‍ ഐശ്വര്യവും സുഖവും ഉണ്ടാകും. ഏജന്‍സി ഏര്‍പ്പാടുകളില്‍ ലാഭമുണ്ടാകും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പില്‍ ശ്രദ്ധ കുറയുന്നതാണ്. പ്രൊമോഷനു വേണ്ടി ശ്രമിച്ചാല്‍ വേഗത്തില്‍ സാധ്യമാകും. ശിരോരോഗ സംബന്ധമായ അസുഖം വരാനിടയുണ്ട്. മനസ്സിനെ വിഷമിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടായേക്കാം. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കും. വിദേശയാത്ര ചെയ്യാനവസരമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: