പത്തനംതിട്ട: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻ അനിൽ മർദ്ദിച്ച സംഭവത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി. കരിങ്കൊടി പ്രതിഷേധക്കാരെ തിരികെ കൈവീശുകയാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ഗൺമാനെ കുറിച്ചുള്ള ചോദ്യത്തിന് സമയം കഴിഞ്ഞുവെന്നും പിന്നെ കാണാമെന്നും പറഞ്ഞ് വാർത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
പത്തനംതിട്ടയിലാണ് നവകേരള സദസിനിടെ മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലും എസ്കോട്ടിലുള്ള പോലീസുകാരൻ സന്ദീപും നവകേരള ബസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ തല്ലിചതച്ച സംഭവം വിവാദമായിരുന്നു. ഇത് ചട്ടവിരുദ്ധമായതിനാൽ പോലീസും പരിശോധന തുടങ്ങിയിരുന്നു.
സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് ശനിയാഴ്ച നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സന്ദീപിന്റെയും അനിലിന്റെയും വീടുകൾക്ക് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ഗണ്‍മാന്‍ അനിലിന് നേരെ നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകന്റെ കഴുത്തിന് പിടിച്ച് തള്ളിയതും അനിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: