ന്യൂദല്‍ഹി: പാര്‍ലമെന്‍റ് അക്രമം സൃഷ്ടിക്കാന്‍ ശ്രമിച്ച നാല് പേരും സ്വയം തീകൊളുത്താന്‍ പദ്ധതിയിട്ടിരുന്നു. പക്ഷെ തീപടരുമ്പോള്‍ ശരീരത്തില്‍ കൂടുതല്‍ പൊള്ളലേക്കുന്നത് തടയുന്നതിനുള്ള ജെല്‍ കിട്ടാത്തതിനാല്‍ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇതിന് പകരമാണ് വര്‍ണ്ണപ്പുക സ്പ്രേ ചെയ്യുന്ന കാനിസ്റ്ററുകള്‍ ഉപയോഗിച്ചത്.
കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത മുഖ്യ ആസൂത്രകനായ ലളിത് മോഹന്‍ ജാ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പാര്‍ലമെന്‍റിനകത്ത് അക്രമം നടത്തിയ സാഗര്‍ ശര്‍മ്മ, ഡി. മനോരഞ്ജന്‍ എന്നിവരും പുറത്ത് പ്രതിഷേധിച്ച അമോലും നീലംദേവിയെയും സ്വയം തീകൊളുത്താന്‍ തീരുമാനിച്ചതാണ്. എന്നാല്‍ ജെല്‍ കിട്ടാത്തതിനാല്‍ അവസാന നിമിഷത്തിലാണ് ഈ പദ്ധതി ഉപേക്ഷിച്ചത്. ഇവര്‍ നാല് പേരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. . ഇവരെ ഗുരുഗ്രാമിലെ വീട്ടില്‍ താമസിപ്പിച്ച വിക്കി ശര്‍മ്മയെയും ഭാര്യയെയും പിടികൂടി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സംഭവസ്ഥലത്ത് നിന്നും ഓടിപ്പോയ ആസൂത്രകനായ ലളിത് ജാ വെള്ളിയാഴ്ച പൊലീസില്‍ കീഴടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: