നവി മുംബൈ: ഇംഗ്ലണ്ടിനെതിരായ വനിതകളുടെ ടെസ്റ്റില്‍ ഭാരതത്തിന് ഒന്നാം ഇന്നിങ്സില്‍ കൂറ്റന്‍ ലീഡ് സമ്മാനിച്ചത് ദീപ്തി ശര്‍മയുടെ ഉജ്ജ്വല ബൗളിങ്. 5.3 ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളാണ് സ്പിന്‍ ബൗളറായ ദീപ്്തി കൊയ്തത്.
മധ്യനിരയും വാലറ്റവുമാണ് ദീപ്തിയുടെ ഉജ്ജ്വല ബൗളിങ്ങില്‍ തകര്‍ന്നടിഞ്ഞത്. ഡാനിയേല വ്യാറ്റ്, ആമി ജോണ്‍സ്, സോഫി എക്കളസ്റ്റോണ്, കെയ്റ്റ് ഗ്രോസ്, ലോറന് ഫിലര് എന്നിവരാണ് ദീപ്തിയുടെ കറങ്ങിത്തിരിഞ്ഞ പന്തുകള്‍ക്ക് മുന്നില്‍ വീണ് കൂടാരം കയറിയത്. മൂന്നാം ടെസ്റ്റ് കളിക്കുന്ന ദീപ്തിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെതിരെ നടന്നത്.
എന്നാല്‍ വനിതാ ടെസ്റ്റില്‍ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഇതല്ല. 1995-ല്‍ ഇംഗ്ലണ്ടിതെിരെ 53 റണ്‍സിന് എട്ട് വിക്കറ്റ് വീഴ്ത്തിയ ഭാരതത്തിന്റെ നീതു ഡേവിഡിന്റെ പേരിലാണ് ടെസ്റ്റ് ഇന്നിങ്സിലെ ഏറ്റവും മികച്ച പ്രകടനം. മികച്ച ഭാരത ബൗളര്‍മാരുടെ പ്രകടനത്തില്‍ മൂന്നാമതാണ് ദീപ്തി ശര്‍മ. 1985-ല്‍ ന്യൂസിലാന്‍ഡ് വനിതകള്‍ക്കെതിരെ 9.4 ഓവറില്‍ ഒന്‍പത് റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ ഗാര്‍ഗി ബാനര്‍ജിയാണ് രണ്ടാം സ്ഥാനത്ത്.
ഭാരത ബൗളര്‍മാരില്‍ ദീപ്തിയുടെ ഇംഗ്ലണ്ടിനെതിരായ പ്രകടനം മൂന്നാമതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: