Categories: Entertainment

ബച്ചൻ കുടുംബത്തില്‍ നിന്നും ഐശ്വര്യ റായി പുറത്ത്; അമ്മായിയമ്മയുമായിട്ടുള്ള പ്രശ്‌നമാണ് കാരണമെന്ന് റിപ്പോർട്ട്

പ്രശ്‌നം അതിരൂക്ഷമാണെന്ന തരത്തിലുമാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്

Published by

 

അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹം കഴിഞ്ഞ കാലം മുതല്‍ നടി ഡിവോഴ്‌സായെന്ന തരത്തില്‍ പ്രചരണം ഉണ്ടായിരുന്നു. അടുത്തിടെ താരങ്ങള്‍ക്കിടയിലെ പ്രശ്‌നം രൂക്ഷമായെന്നും ആരോപണം ഉയര്‍ന്നിരുന്നു.എന്നാല്‍ അഭിഷേകിനെക്കാള്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളുമായിട്ടാണ് ഐശ്വര്യയുടെ പ്രശ്‌നങ്ങളെന്നാണ് പുതിയ റിപ്പോര്‍ട്ടുകൡ നിന്നും വ്യക്തമാവുന്നത്. അത്തരത്തില്‍ അമിതാഭ് ബച്ചനെ നടി സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നില്ലെന്ന തരത്തില്‍ പ്രചരണം വന്നിരുന്നു. ഇപ്പോഴിതാ സമാനമായ രീതിയില്‍ നിരവധി ആരോപണങ്ങളാണ് വീണ്ടും ഉയരുന്നത്.

ഐശ്വര്യ റായിയും മകള്‍ ആരാധ്യയും അമിതാഭ് ബച്ചന്റെ കുടുംബത്തില്‍ നിന്നും ഇറങ്ങി പോയെന്നും അവര്‍ക്കിടയില്‍ പ്രശ്‌നം അതിരൂക്ഷമാണെന്ന തരത്തിലുമാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. മുന്‍പ് പ്രചരിച്ചത് പോലെയല്ലെന്നും ഇത് വ്യക്തമായ റിപ്പോര്‍ട്ടാണെന്നുമാണ് സൂം ടിവി പുറത്ത് വിട്ട വാര്‍ത്തയില്‍ പറയുന്നത്.

നിലവില്‍ ഐശ്വര്യ ബച്ചന്‍ കുടുംബത്തില്‍ നിന്നും ഇറങ്ങി സ്വന്തം വീട്ടില്‍ അമ്മയുടെ കൂടെ ജീവിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഭര്‍ത്താവിന്റെ വീടുമായിട്ടുള്ള എല്ലാ ബന്ധങ്ങളും വേണ്ടെന്ന് വെച്ച് പൂര്‍ണമായും വീട് വിട്ടിറങ്ങിയെന്നും അഭിഷേക് നടിയുടെ കൂടെ തന്നെയുണ്ടെന്നും പറയപ്പെടുന്നു

ഐശ്വര്യ റായിയും അഭിഷേകിന്റെ മാതാവും മുതിര്‍ന്ന നടിയുമായ ജയ ബച്ചനും തമ്മിലാണ് പ്രശ്‌നങ്ങള്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അമ്മായിയമ്മയും മരുമകളും തമ്മില്‍ സംസാരിക്കാറ് പോലുമില്ല. നിലവില്‍ ബച്ചന്‍ കുടുംബത്തിലെ ആഘോഷങ്ങള്‍ പോലും മാറ്റി വെക്കുന്നതിന്റെ കാരണവും ഇതാണ്. അതേ സമയം മാതാപിതാക്കളോടും ഭാര്യയോടും മകളോടുമൊക്കെയുള്ള ഉത്തരവാദിത്തം പൂര്‍ണമായും ചെയ്ത് അഭിഷേക് ഇരുവരുടെയും കൂടെ തന്നെയുണ്ട്.

അടുത്തിടെയാണ് അമിതാഭിന്റെ മകള്‍ ശ്വേത ബച്ചന്‍ ഇവരുടെ വീടായ ജല്‍സയിലേക്ക് താമസിക്കാനെത്തുന്നത്. അമിതാഭിന്റെ കുടുംബവീടായ ജല്‍സ മകളുടെ പേരിലേക്ക് എഴുതി കൊടുക്കുകയായിരുന്നു. അങ്ങനെ ശ്വേത കൂടി വീട്ടിലേക്ക് വന്നതും മറ്റുമാണോ ഐശ്വര്യയുമായിട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ചോദിക്കുകയാണ് ആരാധകര്‍. എന്തായാലും താരകുടുംബം ആരോപണങ്ങളില്‍ വിശദീകരണം നല്‍കുമെന്ന് പ്രതീക്ഷിക്കാം.

അഭിഷേകിനൊപ്പം വന്ന ഐശ്വര്യ ക്യാമറക്കണ്ണുകളില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്തു. എന്നാല്‍ ഈ ചടങ്ങില്‍ നിന്നും ജയ ബച്ചന്‍ ഒഴിഞ്ഞ് മാറിയതും വാര്‍ത്തകള്‍ക്ക് കാരണമായി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by