ഒരു ലൂപ് പരീക്ഷണമാണ് എ രഞ്ജിത്ത് സിനിമാസ് എന്ന ആസിഫ് അലി ചിത്രം. ടൈം ലൂപ് സിനിമകള്‍ മലയാളത്തില്‍ അത്യപൂര്‍വ്വമാണ്. അതുകൊണ്ടു തന്നെ ഇതേ ഗണത്തിലുള്ള മറ്റു ചിത്രങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ചിത്രം വേറിട്ടു നില്ക്കുന്നു. ടൈം ലൂപ് പ്രമേയത്തെ ഒരു കൊമേഷ്യല്‍ എന്റര്‍ടെയിനാറായാണ് ഒരുക്കിയിരിക്കുന്നത്.
മനസും റിയാലിറ്റിയും തമ്മിലുള്ള ഒരു പോരാട്ടം. ആ പോരാട്ടങ്ങള്‍ക്കിടയില്‍ പെട്ടുപോകുന്ന രഞ്ജിത്തായി ആസിഫ് അലി. സിനിമമോഹവുമായി നടക്കുന്ന ഒരു യുവാവിന്റെ സങ്കല്‍പ്പത്തിലെ കഥയും കഥാപാത്രങ്ങളും, അയാളെ വേട്ടയാടാന്‍ അപ്രതീക്ഷിത സംഭവങ്ങളിലൂടെ കടന്നു വരുന്നു. അതായത് താന്‍ സൃഷ്ടിച്ച കഥയും കഥാപാത്രങ്ങളും തനിക്കു മുന്നില്‍ സംഭവിക്കുന്നത് അയാള്‍ കാണുന്നു. വളരെ വ്യത്യസ്തമായ കഥാപാത്രമായാണ് ആസിഫ് എത്തുന്നതെങ്കിലും സിനിമയുടെ പലഭാ?ഗത്തായി നായകനെ പ്രേക്ഷകന് നഷ്ടമാകുന്നുണ്ട്, എങ്കിലും വ്യത്യസ്തമായ വേഷത്തെ കയ്യൊതുക്കത്തോടെ തന്നെ ആസിഫ് ചെയ്തിട്ടുണ്ട്. സിനിമ കണ്ടതിന് ശേഷവും പ്രേക്ഷകരുടെ മനസ്സില്‍ നിലയുറപ്പിക്കാന്‍ നായകന് കഴിഞ്ഞിട്ടുണ്ട്. തന്റെ സ്ക്രീന്‍ സ്പെസിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചതില്‍ സൈജു കുറുപ്പ് പ്രത്യേക കൈയ്യടി അര്‍ഹിക്കുന്നു.
സൈക്കോളജിക്കല്‍ ത്രില്ലറെന്ന വിഭാഗത്തിലെങ്കിലും, ഒരു ക്ളീന്‍ ഫാമിലി എന്റര്‍ടൈയിനെര്‍ ആണ് നവാഗതനായ നിഷാന്ത് സാറ്റൂ അണിയിച്ചൊരുക്കിയ എ രഞ്ജിത്ത് സിനിമ. കുടുംബ പശ്ചാത്തലത്തിലൂടെ സഞ്ചരിച്ച്, മനഃശാസ്ത്രപരമായ സങ്കീര്‍ണതകളിലൂടെയും യാഥാര്‍ഥ്യം എന്ന സത്യത്തിലൂടെയും ഒരു യാത്രയാണ് ചിത്രം. നിഗൂഢതയുടെയും ഭ്രമചിന്തകളുടെയും വലയിലേക്ക് തള്ളിവിടപ്പെട്ട നായകനാണ് ചിത്രത്തിലുടനീളം. ത്രില്ലര്‍, ടൈംലൂപ്, ഹ്യൂമര്‍ എല്ലാം ഒരു കൂടയിലാക്കിയ സാഹസം ഒരു നവാ?ഗത സംവിധായകന് കാണിച്ചു എന്നത് എടുത്തുപറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: