ന്യൂദല്‍ഹി: കഴിഞ്ഞ രണ്ട് കളികളില്‍ ഒരു സമനിലയും തോല്‍വിയും വഴങ്ങിയ ബ്ലാസറ്റേഴ്സ് വിജയവഴിയിലേക്ക് തിരിച്ചെത്താന്‍ ഇന്ന് വീണ്ടും മൈതാനത്തിറങ്ങുന്നു. ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ കഴിഞ്ഞ സീസണില്‍ ഐ ലീഗ് ചാമ്പ്യന്മാരായി ഐഎസ്എല്ലിലേക്കെത്തിയ പഞ്ചാബ് എഫ്സിയാണ് എതിരാളികള്‍.
നിലവില്‍ ഒന്‍പത് കളികളില്‍ നിന്ന് അഞ്ച് ജയവും രണ്ട് വീതം സമനിലയും തോല്‍വിയുമടക്കം 17 പോയന്റുമായി പട്ടികയില്‍ എഫ്സി ഗോവയ്ക്ക് പിന്നില്‍ രണ്ടാമതാണ് കേരള ബ്ലാസ്റ്റേഴ്സ്. അതേസമയം പഞ്ചാബ് എഫ്സി ഒന്‍പത് കളികളില്‍ നിന്ന് 5 പോയിന്റുമായി പതിനൊന്നാമതും. ലീഗിലെ കന്നിക്കാരായ പഞ്ചാബ് എഫ്സിക്ക് ഒരു കളി പോലും ജയിക്കാനായിട്ടില്ല. കളിച്ച ഒന്‍പതില്‍ അഞ്ച് സമനിലയും നാല് പരാജയവുമാണ് അവര്‍ക്കുള്ളത്. അതുകൊണ്ടുതന്നെ സീസണിലെ ആദ്യ വിജയമാണ് അവര്‍ ലക്ഷ്യമിടുന്നത്.
അതേസമയം ബ്ലാസ്റ്റേഴ്സ് നിരയില്‍ കോച്ച് ഇവാന് വുകുമനോവിച്ചിന്റെ സാന്നിദ്ധ്യം ഉണ്ടാകില്ല. കൊച്ചിയില്‍ ചെന്നൈയിന് എഫ്സിക്കെതിരായ മത്സരശേഷം റഫറിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച വുകുമനോവിച്ചിന് ഒരു കളിയില്‍ നിന്ന് വിലക്കും 50,000 രൂപ പിഴയും ചുമത്തിയിതിനാലാണ് ഇന്ന് കോച്ചിന്റെ സാന്നിധ്യം ഉണ്ടാകാത്തത്. എങ്കിലും ഈ സീസണിലെ ദുര്‍ബല ടീമുകളിലൊന്നായ പഞ്ചാബ് എ്സിക്കെതിരെ വിജയക്കാനാകുമെന്ന വിശ്വാസത്തിലാണ് കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ്. പെപ്രയും ഡയമന്റകോസും ലൂണയുമടങ്ങുന്ന താരനിര അവസരത്തിനൊത്തുയര്‍ന്നാല്‍ വിജയം ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: