ന്യൂദല്‍ഹി: മലയാളി അത്ലറ്റ് ശ്രീശങ്കര്‍ ക്രിക്കറ്റ് താരം മൊഹമ്മദ് ഷമി ഉള്‍പ്പെടെ 16 കായിക താരങ്ങളെ അര്‍ജുന അവാര്‍ഡിന് നാമനിര്‍ദേശം ചെയ്തു.
ഖേല്‍ രത്ന പുരസ്കാരത്തിന് സ്വാത്വിക് സായിരാജ് ചിരാഗ് ഷെട്ടി സഖ്യത്തെയാണ് ശുപാര് ചെയ്തിട്ടുളളത്. ഗണേഷ് പ്രഭാകരന്, മഹാവീര്‍ സൈനി, ലളിത് കുമാര്‍, ആര് ബി രമേശ്, ശിവേന്ദ്ര സിംഗ് എന്നിവരെ മികച്ച പരിശീലകനുളള ദ്രോണാചാര്യ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തതായാണ് വിവരം.
ദ്രോണാചാര്യ പുരസ്കാരത്തിന് അഞ്ച് പേരെയാണ് നാമനിര്‍ദ്ദശം ചെയ്തിട്ടുളളത്. ഗണേഷ് പ്രഭാകരന്, മഹാവീര്‍ സൈനി, ലളിത് കുമാര്‍, ആര് ബി രമേഷ്, ശിവേന്ദ്ര സിംഗ് എന്നിവരാണ് അഞ്ച് നോമിനേഷനുകള്‍.
അതേസമയം, ധ്യാന്‍ചന്ദ് അജീവനാന്ത നേട്ടത്തിനുളള പുരസ്കാരത്തിന് മൂന്ന് പേരെയാണ് സമിതി നാമനിര്‍ദ്ദേശം ചെയത ത്. കവിത(കബഡി), മഞ്ജുഷ കന്‍വര്‍ (ബാഡ്മിന്റണ്‍) വിനീത് കുമാര്‍ ശര്‍മ്മ (ഹോക്കി).
അര്‍ജുന അവാര്‍ഡ്: മുഹമ്മദ് ഷമി (ക്രിക്കറ്റ്), അജയ് റെഡ്ഡി (അന്ധ ക്രിക്കറ്റ്), ഓജസ് പ്രവീണ്‍ ഡിയോട്ടാലെ, അദിതി ഗോപിചന്ദ് സ്വാമി (അമ്പെയ്ത്ത്), ശീതള്‍ ദേവി (പാരാ ആര്‍ച്ചറി), പരുള്‍ ചൗധരി, എം ശ്രീശങ്കര്‍ (അത്ലറ്റിക്സ്), മുഹമ്മദ് ഹുസാമുദ്ദീന്‍ (ബോക്സിംഗ്), ആര് വൈശാലി. (ചെസ്സ്), ദിവ്യകൃതി സിംഗ്, അനുഷ് അഗര്‍വല്ല (അശ്വാഭ്യാസം), ദിക്ഷ ദാഗര്‍ (ഗോള്‍ഫ്), കൃഷന് ബഹദൂര്‍ പഥക്, സുശീല ചാനു (ഹോക്കി), പിങ്കി (ലോണ്‍ ബോള്‍), ഐശ്വരി പ്രതാപ് സിംഗ് തോമര്‍ (ഷൂട്ടിംഗ്), ആന്റിം പംഗല്‍ (ഗുസ്തി), അയ്ഹിക മുഖര്‍ജി (ടേബിള്‍ ടെന്നീസ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: