Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിങ്ങുകളില്ലാതെ സന്നിധാനത്ത് പ്രവേശിപ്പിക്കരുത്: ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2023, 10:54 pm IST
inKerala

കൊച്ചി: ശബരിമലയില്‍ തിരക്ക് ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിങ്ങുകളില്ലാതെ ആരെയും സന്നിധാനത്ത് പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി. ശബരിമലയിലെ ക്യൂ കോംപ്ലക്‌സുകളില്‍ 24 മണിക്കൂറും ശുചീകരണം നടത്തണമെന്നും ഇതിനായി രണ്ടു ഷിഫ്റ്റുകളിലായി 72 ജീവനക്കാരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയോഗിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ശബരിമലയില്‍ തിരക്ക് വര്‍ധിച്ചതിനെത്തുടര്‍ന്ന് സ്‌പെഷല്‍ കമ്മിഷണര്‍ നല്കിയ റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തില്‍ ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ദിവസങ്ങളോളം യാത്രചെയ്താണ് ഭക്തര്‍ ശബരിമല ദര്‍ശനത്തിനെത്തുന്നത്. ഇവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വിഷയം ഇന്നു വീണ്ടും പരിഗണിക്കും.

നിര്‍ദേശങ്ങള്‍ ഇങ്ങനെ
ശബരിമലയിലെ കാനനപാതയിലും ക്യൂ കോംപ്ലക്‌സുകളിലും തീര്‍ത്ഥാടകഷെഡുകളിലും ശുചീകരണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ശബരിമലയില്‍ തിരക്കു വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് സ്‌പെഷ്യല്‍ കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തില്‍ ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിരവധി നിര്‍ദേശങ്ങള്‍ നല്‍കി.

ക്യൂ കോംപ്ലക്‌സുകളിലും തീര്‍ത്ഥാടകഷെഡുകളിലും മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുന്നവര്‍ക്ക് ചുക്കുവെള്ളവും ബിസ്‌കറ്റും നല്‍കണം. ഇതിന് മതിയായ വോളന്റിയര്‍മാരെ നിയോഗിക്കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വേണ്ടിയുള്ള സ്‌പെഷ്യല്‍ ക്യൂവിന് മതിയായ സൗകര്യങ്ങള്‍ നല്‍കി സുഗമമായ ദര്‍ശനം ഉറപ്പാക്കണം, നിലയ്‌ക്കലിലെ 17 പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ നിലവിലുള്ള ഓരോ പൊലീസുകാര്‍ക്കു പുറമേ ദേവസ്വം ബോര്‍ഡ് മതിയായ സുരക്ഷാ ജീവനക്കാരെ നിയോഗിക്കണം. പരമാവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന വിധം പാര്‍ക്കിംഗ് ഇവര്‍ ക്രമീകരിക്കണം.

നിലയ്‌ക്കലില്‍ പാര്‍ക്കിംഗ് ഫീസ് പിരിക്കാന്‍ ഫാസ്ടാഗ് സ്‌കാനര്‍ ഒരാഴ്ചയ്‌ക്കകം പ്രവര്‍ത്തനക്ഷമമാക്കണം. തിരക്കു നിയന്ത്രിക്കാനായി നിലയ്‌ക്കലില്‍ വാഹനങ്ങളുടെ നീക്കം ഹോള്‍ഡ് ആന്‍ഡ് റിലീസ് (നിശ്ചിത സമയം പിടിച്ചിട്ടശേഷം പോകാന്‍ അനുവദിക്കല്‍) സംവിധാനത്തിലൂടെ നിയന്ത്രിക്കണം. കഴിയുമെങ്കില്‍ ശബരിമല ഇടത്താവളങ്ങളിലും ഇത്തരം നിയന്ത്രണമാകാം. തിരക്കു കാരണം ഭക്തരുടെ പ്രവേശനം നിയന്ത്രിക്കുമ്പോള്‍ ഇടത്താവളങ്ങളില്‍ ഭക്തര്‍ക്ക് അന്നദാനവും മറ്റു സൗകര്യങ്ങളും ഉറപ്പാക്കണം.

നിലയ്‌ക്കല്‍ – ളാഹ മേഖലയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സാഹചര്യങ്ങളില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് സെക്ടര്‍ പട്രോളിംഗ് നടത്തണം. ഇവിടെ വാഹനങ്ങളില്‍ കാത്തുകിടക്കേണ്ടി വരുന്ന ഭക്തര്‍ക്ക് കുടിവെള്ളവും ബിസ്‌കറ്റും എത്തിക്കാന്‍ നിലയ്‌ക്കല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറും നടപടിയെടുക്കണം

പത്തനംതിട്ട റൂട്ടില്‍ ളാഹ മുതല്‍ വടശേരിക്കര വരെയും എരുമേലി റൂട്ടില്‍ കണമല മുതല്‍ എരുമേലി വരെയും വാഹനങ്ങള്‍ ഹോള്‍ഡ് ആന്‍ഡ് റിലീസ് സംവിധാനത്തിലൂടെ നിയന്ത്രിക്കാന്‍ കഴിയുന്ന സ്ഥലങ്ങള്‍ കണ്ടെത്തണം.

ഇവിടെ ഭക്തര്‍ക്ക് കുടിവെള്ളവും മറ്റു സൗകര്യങ്ങളും ഒരുക്കാന്‍ സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള എന്‍.എസ്.എസ് വോളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കാമോയെന്നു ബോര്‍ഡ് നോക്കണം. ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹായവും തേടണം.

Tags: SABARIMALAVirtual queueKerala High court
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

Kerala

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.