കൊച്ചി:. കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് എടുത്തു കളഞ്ഞ മോദി സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി ഫുള്‍ബെഞ്ച് ശരിവെച്ചതോടെ ഇതിന്റെ ക്രെഡിറ്റ് ശരിക്കും അര്‍ഹിക്കുന്നത് ജനസംഘത്തിന്റെ ശ്യാമപ്രസാദ് മുഖര്‍ജിക്കാണെന്ന് ടി.ജി. മോഹന്‍ദാസ്. “കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റാന്‍ ജീവത്യാഗം ചെയ്ത നേതാവാണ് ശ്യാമപ്രസാദ് മുഖര്‍ജി”. – അദ്ദേഹം പറഞ്ഞു.
നെഹ്രു ഏര്‍പ്പെടുത്തിയ നിരോധനം ലംഘിച്ച് കശ്മീരിലേക്ക് മാര്‍ച്ച് നടത്തുകയും അവിടെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കസ്റ്റഡിയില്‍ ഇരുന്ന് മരിച്ചുപോവുകയും ചെയ്ത വലിയ മനുഷ്യനാണ് ശ്യാമപ്രസാദ് മുഖര്‍ജി. ഇത്രയും വലിയ പാപം ആ മനുഷ്യനോട് ചെയ്യാന്‍ പാടില്ലായിരുന്നു.
അദ്ദേഹം ജീവത്യാഗം ചെയ്തു. ഇത്രയും വര്‍ഷത്തിന് ശേഷം തന്റെ സംഘടനയുടെ സ്ഥാപക നേതാവിന് മോദി നല്കിയ മരണാനന്തരബഹുമതിയായിരുന്നു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സുപ്രീംകോടതി വിധി.- ടിജി പറഞ്ഞു. .
ഭരണഘടന എടുക്കുക. അതില്‍ 370ാം വകുപ്പിന്റെ തലക്കെട്ടില്‍ തന്നെ എഴുതിയിരിക്കുന്നത് ടെംപററി, ട്രാന്‍സിഷനല്‍ പൊവിഷന്‍സ് ഫോര്‍ ജമ്മു ആന്റ് കശ്മീര്‍ സ്റ്റേറ്റ് എന്നാണ്. അതായത് ഒരു മാറ്റം സംഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്നേ അര്‍ത്ഥമാക്കിയിട്ടുള്ളൂ. കശ്മീരികള്‍ക്ക് എന്തിനാണ് പ്രത്യേക പദവിയുടെ ആവശ്യം.
371 വകുപ്പ് അനുസരിച്ച് ചില പ്രത്യേക സൗകര്യങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ചില പ്രത്യേക പദവി നല്‍കിയിട്ടുണ്ട്. അതിന് കാരണം അവിടുത്തെ ഗോത്ര സംസ്കാരത്തിന്റെ വൈചിത്ര്യങ്ങളും അതിനെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ ശ്രമവുമാണ് ആ പ്രത്യേകപദവിയ്ക്ക് കാരണം. പക്ഷെ കശ്മീരിന് എന്തിനാണ് പ്രത്യേക പദവി? -ടി.ജി മോഹന്‍ദാസ് ചോദിക്കുന്നു.
അര്‍ബന്‍ നക്സലുകള്‍ എന്ന് വിളിക്കപ്പെടുന്ന കപില്‍ സിബല്‍, അഭിഷേക് മനു സിംഘ് വി തുടങ്ങിയ അഭിഭാഷകരുടെ ഗ്യാങിനോട് പൊതുവേ ആഭിമുഖ്യം പുലര്‍ത്തുന്ന കൂട്ടത്തിലാണ് ചന്ദ്രചൂഡ്. അപ്പോള്‍ ചന്ദ്രചൂഡിനെ വെച്ച് കശ്മീര്‍ വിഷയത്തില്‍ ഒരു അനുകൂലവിധി നേടിയെടുത്ത് മോദിക്ക് ഒരു പ്രഹരം നല്‍കാമെന്നാണ് അവര്‍ കരുതിയത്. ഇതിന് അവരെ സഹായിക്കാന്‍ ഡീപ് സ്റ്റേറ്റ് സ് മുഴുവന്‍ പിന്നിലുണ്ട്. അതായത് നമ്മള് ഒന്നും അറിയാതെ നമ്മുടെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കെല്പുള്ള റോക് ഫെല്ലര്‍ ഫൗണ്ടേഷന്, ജോര്‍ജ്ജ് സോറോസ് തുടങ്ങിയ ആളുകള്‍ എല്ലാം ഇതിന് പിന്നിലുണ്ട്. പാകിസ്ഥാനും കേസ് നടത്താന്‍ പണം നല്‍കിയിട്ടുണ്ട്. പക്ഷെ ഒന്നും നടന്നില്ല. സുപ്രീംകോടതി 370ാം വകുപ്പ് എടുത്തു കളഞ്ഞ മോദിസര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. -ടി.ജി. മോഹന്‍ദാസ് പറഞ്ഞു.
അംബേദ്കര്‍ പോലും അറിയാതെ നെഹ്രു അവസാനമിനിറ്റില്‍ സൂത്രത്തില്‍ പാസാക്കിയെടുത്തതാണ് കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ്. അംബേദ്കര്‍ ഇത് കണ്ട് പൊട്ടിത്തെറിച്ചതാണ്. കാരണം ഭരണഘടന രൂപപ്പെടുത്തിയ കമ്മിറ്റിയുടെ ചെയര്‍മാനാണ് അംബേദ്കര്‍. അംബേദ്കര്‍ മാത്രമല്ല, ആ കമ്മിറ്റിയിലെ ആരും അറിയാതെയാണ് നെഹ്രു ഇത് പാസാക്കിയെടുത്തത്. നെഹ്രു ഇത് കൊണ്ടുവരുന്നു ഭരണഘടന അസംബ്ലിയില്‍ പാസാക്കിയെടുക്കുന്നു. നെഹ്രുവിന്റെ ചതിയായിരുന്നു ഇത്. വാസ്തവത്തില്‍ പട്ടേലാണ് എല്ലാ സംസ്ഥാനങ്ങളെയും ഇന്ത്യയുമായി ചേര്‍ത്തത്. കശ്മീര്‍ മാത്രം ഞാന്‍ ചെയ്തോളാം എന്ന് നെഹ്രു പറയുകയായിരുന്നു. കാശ്മീര്‍ എന്റേതാണ്, ഞാന്‍ കശ്മീരി പണ്ഡിറ്റാണ് എന്നൊക്കെ പറഞ്ഞാണ് നെഹ്രു അത് ചെയ്തത്. വാസ്തവത്തില്‍ നെഹ്രു കശ്മീരി പണ്ഡിറ്റൊന്നുമല്ല. അന്ന് പട്ടേല്‍ മറ്റ് മന്ത്രിമാരോട് രഹസ്യമായി പറഞ്ഞു. നെഹ്രുവിന് കരയേണ്ടി വരും എന്ന്. അതെ, അവസാനം കശ്മീരിന്റെ പേരില്‍ നെഹ്രുവിന് കരയേണ്ടിവന്നു. -ടി.ജി. മോഹന്‍ദാസ് പറഞ്ഞു.
പട്ടേല്‍ പേരെടുക്കുന്നതില്‍ ഉള്ള അസൂയയും നെഹ്രുവിനുണ്ടായിരുന്നു. നാട്ടുരാജ്യങ്ങളെ യോജിപ്പിച്ച് അങ്ങിനെ പട്ടേല്‍ മാത്രം പേരെടുക്കേണ്ട എന്ന ഒരു ചിന്ത നെഹ്രുവിനുണ്ടായിരുന്നു. പിന്നെ കശ്മീരിലെ അബ്ദുള്ളയുടെ കുടുംബത്തോട് നെഹ്രുവിന് വിധേയത്വമുണ്ടായിരുന്നു. നോക്കൂ, കശ്മീരിനെ ഇത്രയും കാലം ഭരിച്ച് അവിടുത്തെ സമ്പത്ത് മുഴുവന്‍ കൊള്ളയടിച്ചത് രണ്ട് പേരാണ്- അബ്ദുള്ള കുടുംബവും മുഫ്തി കുടുംബവും. ഇവരുടെ സ്വത്ത് മുഴുവന്‍ ഇംഗ്ലണ്ടിലാണ്. തൊട്ടാല്‍ ഇവര്‍ അപ്പോള്‍ ഇംഗ്ലണ്ടിലേക്ക് പോകും. എത്ര പണമാണ് ഇവര്‍ കശ്മീരിന്റെ പേരില്‍ അടിച്ചുമാറ്റിയത്. വികസനവുമില്ല. ഒന്നുമില്ല. ടൂറിസം കൊണ്ട് മാത്രം അവിടുത്തെ ജനങ്ങള്‍ കഷ്ടപ്പെട്ട് ജീവിക്കുകയാണ്. പാകിസ്ഥാനുമായി രഹസ്യധാരണയുണ്ടാക്കുക. അവിടെ നിന്ന് അവര്‍ തീവ്രവാദികളെ കയറ്റിഅയയ്ക്കുക. ഈ തീവ്രവാദികള്‍ കശ്മീരില്‍ വന്ന് വേണ്ടാത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കുക. അതിന്റെ ഫലം സാധാരണ ജനങ്ങള്‍ അനുഭവിക്കുക. ഒടുവില്‍ സാധാരണജനങ്ങള്‍ തീവ്രവാദിയായി മാറുക. ഈ കാര്യങ്ങള്‍ക്കെല്ലാം ഒറ്റ ബ്രേക്കിട്ടതാണ് 2019 ആഗസ്ത് 5ന് പടിപടിയായി കൊണ്ട് വന്ന് അമിത് ഷാ നടപ്പാക്കിയെടുത്ത 370ാം വകുപ്പ് എടുത്തുകള്ഞ്ഞ നടപടി. ഇതാണ് ഇവരുടെ ഭരണകാലത്ത് നടന്നുവന്നിരുന്നത്. ഇനി അത് പറ്റില്ല. – ടി.ജി. മോഹന്‍ദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: