ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാർ ഏത് നിമിഷവും താഴെ വീഴുമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി. ഭരണകക്ഷിയായ കോൺഗ്രസിലെ പ്രമുഖ നേതാവും മന്ത്രിയുമായ ഒരാളാണ് ബിജെപിയിൽ ചേരുക. ഇയാളോടൊപ്പം 50 മുതൽ 60 വരെ എംഎൽഎമാരും ബിജെപിയിൽ ചേർന്നേക്കുമെന്ന് കുമാരസ്വാമി പറഞ്ഞു.
കഴിഞ്ഞ ദിവസം ഹസിനിൽ വച്ച് നടത്തിയ വാർത്ത സമ്മേളനത്തിലാണ് കുമാരസ്വാമി ഈ വെളിപ്പെടുത്തൽ നടത്തിയത്. ഒരു മുതിർന്ന മന്ത്രി ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി.യിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച് കേന്ദ്രനേതാക്കളെ സമീപിച്ചു. 50 മുതൽ 60 വരെ എംഎൽഎമാരുമായി ബിജെപിയിൽ ചേരാമെന്നും ആറുമാസം സാവകാശം തരണമെന്നും ആവശ്യപ്പെട്ടു’ കുമാരസ്വാമി പറഞ്ഞു.
എന്നാൽ, ഏതുമന്ത്രിയാണ് ബി.ജെ.പി.യെ സമീപിച്ചതെന്നും ആരുമായാണ് ചർച്ചനടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല. ചെറിയ നേതാക്കളിൽ നിന്ന് ഇത്തരമൊരു ധീരമായ പ്രവൃത്തി പ്രതീക്ഷിക്കാനാവില്ലെന്നും സ്വാധീനമുള്ള ആളുകൾക്ക് മാത്രമേ ഇത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയൂ’വെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലുള്ള രാഷ്‌ട്രീയ അന്തരീക്ഷം നോക്കുമ്പോൾ എന്തും സംഭവിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: