ന്യൂദല്‍ഹി:കോണ്‍ഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവിന്റെ വീട്ടില്‍ നിന്നും ഓഫീസുകളില്‍ നിന്നും കണ്ടെടുത്ത നോട്ടുകെട്ടുകളില്‍ അധികവും നടു കീറിയ നിരോധിച്ച 500 രൂപ നോട്ടുകള്‍. ഇത്രയ്ക്കധികം പഴയ 500 രൂപ നോട്ടുകള്‍ എങ്ങിനെ എത്തി എന്നതാണ് അത്ഭുതമാകുന്നത്. ചില നോട്ടുകളില്‍ പൂപ്പലും പിടിച്ചിട്ടുണ്ട്. അത്രയ്ക്ക് പഴയ നോട്ടുകളാണ്.
“രാഹുല്‍ ഗാന്ധിയും സോണിയയും എപ്പോഴും നോട്ടുനിരോധനത്തിനെതിരെ സംസാരിക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ധീരജ് പ്രസാദ് സാഹുവിന്റെ കയ്യില്‍ നിന്നും 200 കോടിയുടെ കള്ളപ്പണമെന്ന് പിടിച്ചത്. കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ കള്ളപ്പണമുണ്ട്”.- ഇതായിരുന്നു പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം.
കോണ്‍ഗ്രസ് നേതാവ് ധീരജ് പ്രസാദ് സാഹുവിനെ അറസ്റ്റ് ചെയ്യണമെെന്ന് ബാബുലാല്‍ മറാണ്ടി
കോണ്‍ഗ്രസ് നേതാവ് ധീരജ് പ്രസാദ് സാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് ജാര്‍ഖണ്ഡ് ബിജെപി നേതാവ് ബാബുലാല്‍ മറാണ്ടി ആവശ്യപ്പെട്ടു. ഈ പണത്തിന്റെ ഉറവിടം അന്വേഷിച്ചാല്‍ അത് ജാര്‍ഖണ്ഡിന്റെ ജെഎംഎം മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വീട്ടുപടിക്കല്‍ ചെന്ന് നില്‍ക്കുമെന്നും ബാബുലാല്‍ മറാണ്ടി ആരോപിച്ചു. “ഏകദേശം 300 കോടിയോളം കിട്ടിക്കഴിഞ്ഞു. ഇത് ധീരജ് പ്രസാദ് സാഹുവിന്റെ മാത്രമല്ല, മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയും കോണ്‍ഗ്രസ് സഖ്യകക്ഷികളുടെയും പണമാണ്. “- ബാബുലാല്‍ മറാണ്ടി പറഞ്ഞു.
ഇപ്പോള്‍ ധീരജ് പ്രസാദ് സാഹുവിനെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ഉള്‍പ്പെടെയുള്ളവര്‍ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഈ പണത്തിന് കോണ്‍ഗ്രസുമായി ബന്ധമില്ലെന്നാണ് ജയറാം രമേഷിന്റെ പ്രതികരണം.
ആദായനികുതി വകുപ്പ് ആദ്യം റെയ്ഡ് ചെയ്തത് ഒഡിഷയിലെ ബൗദ് ഡിസ്റ്റിലറി എന്ന മദ്യനിര്മ്മാണക്കമ്പനിയിലായിരുന്നു. ബൗദ് ഡിസ്റ്റിലറി നാടന്‍ മദ്യം നിര്‍മ്മിച്ചിരുന്നു. ഇതിന്റെ വില്പനയില് നിന്നുള്ള വരുമാനം കണക്കില്‍ കാണിച്ചിരുന്നില്ല. മദ്യം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ആല്‍ക്കഹോള്‍ ഉണ്ടാക്കുന്ന ബൗദ് ഡിസ്റ്റലറിയുടെ മാനേജിംഗ് ഡയറക്ടര്‍ കോണ്‍ഗ്രസ് നേതാവ് ധീരജ് പ്രസാദ് സാഹുവിന്റെ മകന് റിതേഷ് സാഹു ആണ്. കമ്പനിയുടെ ചെയര്മാന് ധീരജ് പ്രസാദ് സാഹുവിന്റെ സഹോദരന് ഉദയ് ശങ്കര്‍ പ്രസാദാണ്. ബുധനാഴ്ച ഒഡിഷയിലെ ബൗദില്‍ ആരംഭിച്ച റെയ്ഡ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബൗദ് ഡിസ്റ്റിലറിയുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന പശ്ചിമബംഗാളിലേക്കും ജാര്‍ഖണ്ഡിലേക്കും നീങ്ങി. ഒടുവില്‍ ധീരജ് പ്രസാദ് സാഹുവിന്റെ കമ്പനിയായ ബാല്‍ദേവ് സാഹു ഇന്‍ഫ്ര തുടങ്ങിയ കമ്പനികളിലേക്കും റെയ് ഡ് നീങ്ങി. കോണ്‍ഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവിന്റെ ജാര്‍ഖണ്ഡിലെ ഓഫീസും വീടും വരെ റെയ്ഡ് ചെയ്തു. നിരനിരയായി ഇട്ടിരിക്കുന്ന അലമാരകളില്‍ 500 രൂപ നോട്ടുകെട്ടുകള്‍ അടുക്കി വെച്ചിരിക്കുകയാണ്. രാജ്യത്ത് തന്നെ ഒരൊറ്റ റെയ്ഡില്‍ ഇത്രയധികം പണം ഇതുവരെ പിടിച്ചിട്ടില്ല. നാല് ദിവസമായി 40 നോട്ടെണ്ണല്‍ യാത്രങ്ങളുപയോഗിച്ചിട്ടും പണം എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. എണ്ണിക്കഴിഞ്ഞ പണം അപ്പപ്പോള്‍ സര്‍ക്കാര്‍ ബാങ്കുകളില്‍ നിക്ഷേപിക്കുകയാണ്.
ബാല്‍ദേവ് സാഹു ആന്റ് ഗ്രൂപ്പ് കമ്പനിയുടെ പങ്കാളിത്ത ബിസിനസാണ് ബൗദ് ഡിസ്റ്റിലറി. കമ്പനിക്ക് 2019ലും 2021ലും വരുമാനം തീരെ കുറവായിരുന്നെങ്കിലും ഈ കമ്പനികള്‍ വന്‍തുക ചെലവിട്ടതാണ് ആദായനികുതിവകുപ്പിനെ ആശയക്കുഴപ്പത്തിലാക്കിയത്. അതാണ് റെയ്ഡിലേക്ക് നയിച്ചത്. ജനങ്ങളില്‍ നിന്നും കൊള്ളയടിച്ച് ഉണ്ടാക്കിയ ഒരു രൂപ പോലും തിരിച്ചുപിടിക്കുമെന്നും മോദി റെയ്ഡിന് ശേഷം പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ആദര്‍ശങ്ങള്‍ പ്രസംഗിക്കുന്നതും അവരുടെ പ്രവൃത്തിയും മനസ്സിലാക്കാനും മോദി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
ഇത്രയും വലിയ റെയ്ഡ് നടന്നിട്ടും കോണ്‍ഗ്രസ് എംപി ധീരജ് പ്രസാദ് സാഹു ഈ റെയ്ഡിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നത് കോണ്‍ഗ്രസ് നേതാക്കളെ വരെ അത്ഭുതപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: