തിരുവനന്തപുരം: വെഞ്ഞാറമൂട് സ്വദേശിനി പി ജി വിദ്യാര്‍ത്ഥിനി ഡോക്ടര്‍ ഷഹനയുടെ മരണത്തില്‍ സുഹൃത്തായ ഡോ റുവൈസിനെതിരെ പൊലീസ് കേസെടുത്തു. ഡോ റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തി.ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്.
ഇയാള്‍ക്കെതിരെ തെളിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
മെഡിക്കല്‍ പിജി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായ ഡോ റുവൈസിനെ ഷഹനയുടെ ആത്മഹത്യയെ തുടര്‍ന്നുളള ആരോപണത്തെ തുടര്‍ന്ന് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
ഷഹനയ്‌ക്ക് ഇയാളുമായി അടുപ്പമുണ്ടായിരുന്നു. ഇവരുടെ വിവാഹവും നിശ്ചയിച്ചിരുന്നു. എന്നാല്‍ വലിയ സ്ത്രീധനം റുവൈസിന്റെ വീട്ടുകാര്‍ ചോദിച്ചതോടെ വിവാഹം മുടങ്ങിയെന്ന് ഷഹനയുടെ ബന്ധുക്കള്‍ ആരോപിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം പിജി വിദ്യാര്‍ത്ഥിയാണ് ഡോ റുവൈസ്. ഇവിടെ സര്‍ജറി വിഭാഗത്തില്‍ പിജി വിദ്യാര്‍ത്ഥിയായിരുന്നു ഷെഹന. ഷഹനയെ ഫ്‌ലാറ്റില്‍ അനസ്‌തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ച് മരിച്ച നിലയില്‍ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: