Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തന്റെ മകളെ വിറ്റ് ചിലര്‍ പണമുണ്ടാക്കുന്നോ എന്ന് സംശയമുണ്ടെന്ന് അഖില എന്ന ഹാദിയയുടെ അമ്മ പൊന്നമ്മ

തന്റെ മകള്‍ അഖില എന്ന ഹാദിയയെ വിറ്റ് ചിലര്‍ പണം വാങ്ങുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും അമ്മ പൊന്നമ്മ. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കുറയാതെ ഒരു 25 ലക്ഷമെങ്കിലും കിട്ടിയിട്ടുണ്ടാകുമെന്നും പൊന്നമ്മ പറയുന്നു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൊന്നമ്മ ഇക്കാര്യം ആരോപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2023, 07:09 pm IST
in Kerala
അഖിലയായിരുന്നപ്പോഴുള്ള ഫോട്ടോ (ഇടത്ത്) അഖില ഹാദിയ ആയി മാറിയ ശേഷം (നടുവില്‍) അഖില എന്ന ഹാദിയയുടെ അമ്മ പൊന്നമ്മ (വലത്ത്)

അഖിലയായിരുന്നപ്പോഴുള്ള ഫോട്ടോ (ഇടത്ത്) അഖില ഹാദിയ ആയി മാറിയ ശേഷം (നടുവില്‍) അഖില എന്ന ഹാദിയയുടെ അമ്മ പൊന്നമ്മ (വലത്ത്)

തിരുവനന്തപുരം: തന്റെ മകള്‍ അഖില എന്ന ഹാദിയയെ വിറ്റ് ചിലര്‍ പണം വാങ്ങുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും അമ്മ പൊന്നമ്മ. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കുറയാതെ ഒരു 25 ലക്ഷമെങ്കിലും കിട്ടിയിട്ടുണ്ടാകുമെന്നും പൊന്നമ്മ പറയുന്നു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൊന്നമ്മ ഇക്കാര്യം ആരോപിച്ചത്.

“ഹാര്‍ട്ട് അറ്റാക്ക് വന്ന് കിടക്കുമ്പോള്‍ മകള്‍ തന്നെ കാണാന്‍ വരുമെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ മകള്‍ തന്നെ കാണാന്‍ വരുമല്ലോ എന്നോര്‍ത്ത് എനിക്കും സന്തോഷമായി. പക്ഷെ പിന്നീട് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എന്തേ നീ വന്നില്ല എന്ന് ചോദിച്ചപ്പോള്‍ അഖില പറഞ്ഞത് ഞാന്‍ അങ്ങിനെ പറഞ്ഞായിരുന്നോ എന്നാണ്. മകളെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ എപ്പോഴും ആരൊക്കെയോ ഉണ്ട്. “- വിതുമ്പലോടെ പൊന്നമ്മ പറയുന്നു.

“അതല്ലെങ്കില്‍ ഷെഫീന്‍ ജഹാനുമായുള്ള ആദ്യവിവാഹം പിരിഞ്ഞ ശേഷം രണ്ടാമത് വിവാഹം കഴിക്കുമ്പോള്‍ ഞങ്ങളെ അറിയിക്കേണ്ടതല്ലെ. എന്തിനാണ് അവര്‍ കാര്യങ്ങളെല്ലാം രഹസ്യമാക്കി വെയ്‌ക്കുന്നത്?”- ഹാദിയ എന്ന അഖിലയുടെ അച്ഛന്‍ അശോകന്‍ ചോദിക്കുന്നു. അതീവ രഹസ്യമായാണ് വിവാഹം നടന്നതെന്നും ഇത് എന്തിനാണ് ഇത്ര രഹസ്യമാക്കി വെയ്‌ക്കുന്നതും അറിയുന്നില്ലെന്നും ഇനി അവള്‍ പൊട്ടിത്തെറിക്കുമോ (ഐഎസ് ഐഎസ് മോഡലില്‍ ബോംബ് സ്ഫോടനത്തിലൂടെയുള്ള പൊട്ടിത്തെറി) എന്ന് പേടിയുണ്ടെന്നും അച്ഛന്‍ അശോകന്‍ ആശങ്കപ്പെടുന്നു.
.
പ്ലസ് ടൂവിന് പഠിക്കുമ്പോള്‍ അഖിലയുടെ അധ്യാപികയായിരുന്ന ഒരു സ്ത്രീയും ന്യൂനപക്ഷ തീവ്രവാദസംഘടനയില്‍പ്പെട്ട ഒരു സ്ത്രീയും അഖിലയെ സ്വാധീനിക്കുന്നുണ്ടെന്നും പൊന്നമ്മ ആരോപിക്കുന്നു.

പ”ണ്ട് ഹൈക്കോടതി അഖിലയെ ആറ് മാസത്തേക്ക് വിട്ടുതന്നപ്പോഴും അഖില എന്ന ഹാദിയയ്‌ക്ക് എപ്പോഴും ഈ സ്ത്രീകളുടെ ഫോണ്‍ വരുമായിരുന്നെന്നും അവര്‍ മകളെ ബ്രെയിന്‍ വാഷ് ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നെന്നും പൊന്നമ്മ പറയുന്നു. അന്ന് കുളിക്കാന്‍ പോലും സമ്മതിക്കാതെ തുടര്‍ച്ചയായി അവര്‍ ഫോണില്‍ സംസാരിച്ചുകൊണ്ടേയിരിക്കുമായിരുന്നു. “- പൊന്നമ്മ കരച്ചിലടക്കി പറയുന്നു.

“പല തരം രോഗബാധകളുണ്ട്. ഞാന്‍ പൊന്നുപോലെ വളര്‍ത്തിക്കൊണ്ടുവന്ന മകളെ അവരുടെ കയ്യില്‍ നിന്നും ഒന്നു മോചിപ്പിച്ച് കിട്ടിയാല്‍ മതിയെന്ന മോഹമേയുള്ളൂ അവള്‍ക്ക് ഒരു കൊഴപ്പോമില്ലാതെ വളര്‍ന്ന് വന്ന കൊച്ചാണ്. എല്ലാവരും ചോദിക്കുന്നത് മോള് വന്നാ, മോള് വിളിച്ചാ എന്നാണ്.പിള്ളേര്ണ്ടാ എന്നൊക്കെ ചോദിക്കുമ്പോ ഞാന്‍ എന്ത് സമാധാനം പറയും.”- വിതുമ്പിക്കരഞ്ഞ് പൊന്നമ്മ പറയുന്നു.

എപ്പോഴും കൊച്ചിന്റെ ഫോട്ടോ നോക്കിയിരിപ്പാണെന്നും പൊന്നമ്മ പറയുന്നു. കൊച്ച് വണ്ണം വെച്ചെന്നും ഇപ്പോള്‍ ഫുള്‍ കോട്ടാണ് ഇടണതെന്നും പൊന്നമ്മ സങ്കടത്തോടെ പറയുന്നു. കൈനിറയെ വളയണിഞ്ഞ് കൊച്ച് വിവാഹം കഴിഞ്ഞ് ഇറങ്ങിപ്പോകണമെന്ന മോഹമുണ്ട്. അവള്‍ക്ക് ജാതകദോഷമൊന്നുമില്ല. കാണാനും മോശമൊന്നുമില്ല. അവള്‍ക്ക് ആണ്‍കുട്ടികളുമായി സൗഹൃദമുണ്ടെങ്കിലും അടുത്ത ബന്ധമൊന്നുമില്ല. പൊടുന്ന ഒരു കൊല്ലത്ത്കാരനാണ് വിവാഹം കഴിക്കാന്‍ ചെറുക്കനായി വന്നത്. എവിടെ നിന്നാണ് ഈ കൊല്ലത്തുകാരന്‍ (ഷെഫീന്‍ ജഹാന്‍) വന്നത് എന്നറിയില്ല. -പൊന്നമ്മ ഹാദിയ എന്ന അഖിലയുടെ ആദ്യവിവാഹത്തെക്കുറിച്ച് പറയുന്നു.

“മോളിങ്ങോട്ട് പോരേ…എനിക്ക് ആരുമില്ല. ഷുഗറുണ്ട്, പ്രഷറുണ്ട്, അറ്റാക്കിനുള്ള മരുന്നുണ്ട്. ഇപ്പോള്‍ 10-16 ഗുളികകള്‍ കഴിക്കുന്നുണ്ട്. അവള്‍ വരുവാണെങ്കില്‍ എന്റെ ഗുളിക പാതിയാക്കാമായിരുന്നു. എന്റെ കൊച്ചിന് വന്ന അനുഭവം ഇനിയൊരു കൊച്ചിന് വരരുത്. എങ്ങിനെയാ നമ്മള്‍ ഒരു കൊച്ചിനെ വളര്‍ത്തിവലുതാക്കുന്നത്? “- പൊന്നമ്മ വിലപിക്കുന്നു.

എല്ലാ ലവ് ജിഹാദും പോലെ ഹാദിയ എന്ന അഖില ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയാണോ എന്നും സംശയിക്കപ്പെടുന്നു. കാരണം ആദ്യം വിവാഹം കഴിച്ച ഷെഫീന്‍ ജഹാന്‍ എവിടെയോ മറഞ്ഞെന്നും ഇപ്പോള്‍ മറ്റൊരാളുമായി അഖിലയുടെ വിവാഹം കഴിഞ്ഞെന്നുമാണ് വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്. ലവ് ജിഹാദിനെ ശക്തിയുക്തം എതിര്‍ക്കുന്ന കാസ എന്ന ക്രിസ്ത്യന്‍ സംഘടനയുടെ നേതാവ് കെവിന്‍ പീറ്ററാണ് അഖില എന്ന ഹാദിയ രണ്ടാമതും വിവാഹം കഴിച്ചതായി വെളിപ്പെടുത്തിയത്.

Tags: PonnammaAkhilaLove JihadAkhila AshokanCASAKevin PeterHadiya case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

India

മുസ്ലീം യുവാക്കൾക്ക് ആകർഷകത്വം കൂടുതൽ ; ലൗ ജിഹാദിനെ വെളുപ്പിക്കാൻ ശ്രമിച്ച് നിവേദിത മേനോൻ : കശ്മീരിനെ ഇന്ത്യ കയ്യടക്കിയെന്ന് പറഞ്ഞ ആക്ടിവിസ്റ്റ്

India

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

വിവാഹം കഴിച്ച നാളിലെ ആമിന (ഇടത്ത്) അഷ്കറിന്‍റെ ക്രൂരമര്‍ദ്ദനമേറ്റ് കോമയിലായ ഇപ്പോഴത്തെ ആമിന (നടുവില്‍) അഷ്കര്‍ (വലത്ത്)
Kerala

 ഒന്നരവയസുകാരന്റെ കൊലപാതകം: പ്രതി അഷ്‌കറിന്റെ ആദ്യ ഭാര്യയുടെ സഹോദരന്റെയും അഷ്‌കറുമായി വിവാഹം നിശ്ചയിച്ച മറ്റൊരു യുവതിയുടെ മരണത്തിലും സംശയം

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)
Kerala

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

പുതിയ വാര്‍ത്തകള്‍

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.