മിഷോങ് ചുഴലിക്കാറ്റ് മൂലമുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം താഴ് വാനീസ് കമ്പനിയായ ഫോക്‌സ്‌കോൺ ഇന്ത്യയിലെ ഐഫോൺ നിർമാണ ശാലയുടെ നിർമ്മാണം താത്കാലികമായി നിർത്തിവെച്ചു. തിങ്കളാഴ്ചയിലെ ആദ്യ ഷിഫ്റ്റ് നിർത്തിവച്ചതായി കമ്പനി അറിയിച്ചു. എന്നാൽ രണ്ടാമത്തെ ഷിഫ്റ്റ് പ്രവർത്തിച്ചേക്കുമെന്നാണ് പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ. ഇന്ന് രാവിലെ പ്രവർത്തനം പുനരാരംഭിച്ചതായി കമ്പനി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത നാശനഷ്ടങ്ങൾക്കിടയാക്കിയ മിഷോങ് ചുഴലിക്കാറ്റ് ഇന്നാണ് കരതൊട്ടത്.
പ്രതികൂല കാലാവസ്ഥ മൂലം ആപ്പിൾ ഐഫോണിന്റെ കരാർനിർമാണ കമ്പനികളായ ഫോക്‌സ്‌കോണിന്റെയും പെഗട്രോണിന്റെയും ചെന്നൈയിലെ നിർമ്മാണശാല പ്രവർത്തനം നിർത്തിവെക്കുകയായിരുന്നു. രാജ്യത്ത് ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലായിരുന്നു ആപ്പിൾ.
ഫോക്‌സ്‌കോൺ, പെഗട്രോൺ, ടാറ്റ എന്നീ കമ്പനികളാണ് രാജ്യത്തെ ഐഫോൺ നിർമ്മാണ കരാർ കമ്പനികൾ. ഇതിൽ ഏറ്റവും വലിയ നിർമ്മാണ പങ്കാളിയായ ഫോക്‌സ്‌കോണിന്റെ ചെന്നൈയിലെ നിർമ്മാണ ശാലയിൽ ഏറ്റവും പുതിയ ഐഫോൺ മോഡലുകൾ ഉത്പാദിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: