തൃശ്ശൂര്‍: കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ നടത്തിയത് കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തിയത് സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പത്രസമ്മേളനത്തില്‍ ‘സെല്‍ഫ് ഗോള്‍’. കാര്‍ഷിക വിളകളുടെ ഉത്പാദനം, വിപണനം, കര്‍ഷകരുടെ ക്ഷേമം തുടങ്ങി വിവിധ മേഖലകളില്‍ നല്ല മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നു കാണിക്കാന്‍ മുഖ്യമന്ത്രി നിരത്തിയ കണക്കില്‍ നല്ല് സംഭരിച്ചതിന്റെ കണക്കും നിരത്തി.
‘കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3,06,533 കര്‍ഷകരില്‍ നിന്നായി 7,31,183 മെടിക് ടണ്‍ നെല്ല് സംഭരിക്കുകയും വിലയായി 2061.9 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു. 1,75,610 നെല്‍കര്‍ഷകര്‍ക്കാണ് ഇത് പ്രയോജനപ്പെട്ടത്.’ എന്നാണ് വലിയ നേട്ടം എന്നതുപോലെ മുഖ്യമന്ത്രി പറഞ്ഞത്. കണ്ക്ക് കൂട്ടുമ്പോള്‍ 1,30,923 പേര്‍ക്ക് സംഭരണ തുക നല്‍കിയിട്ടില്ല.
നെല്ല് സംഭരണത്തിന്റെ കേന്ദ്രവിഹിതമായ 790 കോടി രൂപ ഇനിയും സംസ്ഥാനത്തിന് ലഭിക്കാനുണ്ടന്നും മുഖ്യമന്ത്രി പറയുന്നു. ലഭിച്ച തുകയില്‍ 1000 കോടിയോളം വിതരണം ചെയ്തിട്ടില്ല എന്ന സത്യം മറച്ചുവെച്ചാണിത്. നെല്ലിന് കേന്ദ്ര സര്‍ക്കാര്‍ 20 രൂപ 40 പൈസ നല്‍കും. കേരളം 28 രൂപ 20 പൈസയ്ക്കാണ് നെല്ല് സംഭരിക്കുന്നത്. അധിക തുകയായ ഏഴ് രൂപ 80 പൈസയാണ് കേരളം സ്വന്ത നിലയ്ക്ക് നല്‍കുന്നത്
‘2016 ല്‍ 1.7 ലക്ഷം ഹെക്ടറിലാണ് നെല്‍കൃഷി നടന്നിരുന്നതെങ്കില്‍ ഇന്നത് രണ്ടര ലക്ഷം ഹെക്ടറിലേക്ക് വര്‍ധിച്ചിരിക്കുന്നു. കഴിഞ്ഞ ഏഴുവര്‍ഷം കൊണ്ട് നെല്ലിന്റെ ഉത്പാദന ക്ഷമത ഹെക്ടറിന് 2.54 ടണ്ണില്‍ നിന്ന് 4.56 ടണ്‍ ആയി വര്‍ധിപ്പിച്ചു. നെല്‍ക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നെല്‍വയല്‍ ഉടമകള്‍ക്ക് ഓരോ ഹെക്ടറിനും 3,000 രൂപ വീതം നല്കുന്ന റോയല്‍റ്റി 14,498 ഹെക്ടര്‍ വയലുകള്‍ക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലഭ്യമാക്കിയത്.’തൃശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
നെല്‍കൃഷിയുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 2021 22 സാമ്പത്തിക വര്‍ഷത്തില്‍ 83,333.33 ഹെക്ടര്‍ പാടശേഖരങ്ങള്‍ക്ക് നെല്‍വിത്ത്, വളം, ജൈവ കീടരോഗ നിയന്ത്രണം എന്നിവയ്ക്ക് ധനസഹായം നല്കി. 107.10 കോടി രൂപ നെല്‍കൃഷി വികസന പദ്ധതികള്‍ക്കായി ചെലവഴിച്ചു. 2022 – 23 വര്‍ഷത്തില്‍ 93509.94 ഹെക്ടര്‍ പാടശേഖരങ്ങള്‍ക്ക് ഇതേ ധനസഹായം നല്കി. 49കോടിയോളം രൂപ നെല്‍കൃഷി വികസന പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്.നെല്‍വയലുകള്‍ തരം മാറ്റുന്നത് നിരുത്സാഹപ്പെടുത്തുന്നതിനായി ഹെക്ടറിന് 2000 രൂപ എന്നത് 3000 ആയി റോയല്‍റ്റി വര്‍ധിപ്പിച്ചു. തരിശു നിലങ്ങളെ കൃഷി യോഗ്യമാക്കുന്നതിന് ഹെക്ടര്‍ ഒന്നിന് 40,000 രൂപ നിരക്കില്‍ 31 കോടി രൂപ ചെലവഴിച്ചു. മണ്ണിനെയും പരിസ്ഥിതിയേയും സംരക്ഷിച്ചുകൊണ്ട് സുരക്ഷിത ഭക്ഷ്യോത്പാദനത്തിനായി ശാസ്ത്രീയ ജൈവ കൃഷിയും ജൈവ ഉല്പാദനോപാധികളുടെ ലഭ്യത വര്‍ധിപ്പിക്കലും ഉദ്ദേശിച്ച് ആസൂത്രണം ചെയ്ത മിഷന് മോഡിലുളള പദ്ധതിയാണ് ജൈവ കാര്‍ഷിക മിഷന്. ഈ പദ്ധതി ഈ സാമ്പത്തിക വര്‍ഷത്തില്‍ 10,000 ഹെക്ടര്‍ സ്ഥലത്ത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: