Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ആന്‍റിമൈക്രോബിയല്‍ പ്രതിരോധം മൂലം ഉയര്‍ന്ന മരണനിരക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ

ആന്‍റിബയോട്ടിക്കുകളെ മറികടക്കുന്ന രോഗകാരികള്‍ ആരോഗ്യരംഗത്തിന് വെല്ലുവിളിയെന്ന് വിദഗ്ധര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2023, 02:46 pm IST
inHealth

തിരുവനന്തപുരം: ആന്‍റിബയോട്ടിക്കുകളെ മറികടക്കുന്ന രോഗകാരികള്‍ ലോകത്തെ ആരോഗ്യരംഗം നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് ആരോഗ്യവിദഗ്ധര്‍. ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രോഗകാരികള്‍ മൂലമുണ്ടാകുന്ന അസുഖങ്ങളിലൂടെ ലോകത്ത് ഓരോ ഒമ്പത് മിനിറ്റിലും ഒരു ശിശുമരണം സംഭവിക്കുന്നുവെന്ന് സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നു.  ഈ സാഹചര്യം മൂലം ഉയര്‍ന്ന മരണനിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനമെന്നും തിരുവനന്തപുരത്ത് നടന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലില്‍ (ജിഎഎഫ്-2023) വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ലോകത്ത് വര്‍ധിച്ചുവരുന്ന ആന്‍റിമൈക്രോബിയല്‍ പ്രതിരോധം എന്ന ഭീഷണി മറികടക്കാന്‍ ആയുര്‍വേദം ഉള്‍പ്പെടെയുള്ള പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തണമെന്നും വിദഗ്ധര്‍ ആവശ്യപ്പെട്ടു.

യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ആന്‍റി മൈക്രോബിയലില്‍ നിന്നുള്ള ഭീഷണി നേരിടുന്നുണ്ടെങ്കിലും ഏഷ്യന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കുള്ള അപകടസാധ്യത വലുതാണെന്ന് ജര്‍മ്മനിയിലെ ഡ്യൂസ്ബര്‍ഗ്-എസ്സെന്‍ സര്‍വകലാശാലയിലെ പ്രൊഫ. തോമസ് റാംപ് പറഞ്ഞു. ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ ഭീഷണികളില്‍ ഒന്നായി ആന്‍റിമൈക്രോബിയല്‍ പ്രതിരോധത്തെ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്.

ആന്‍റിബയോട്ടിക്കുകള്‍ക്കെതിരായ പ്രതിരോധം പുതിയ പ്രതിഭാസമല്ലെന്നും പെന്‍സിലിന്‍ പ്രതിരോധം 1940-ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പ്രൊഫ്. റാംപ് ചൂണ്ടിക്കാട്ടി. ഇത് മറികടക്കാന്‍ പുതിയ ആന്‍റിബയോട്ടിക്കുകള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചു. എന്നാല്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പുതിയ ആന്‍റിബയോട്ടിക്കുകളൊന്നും വികസിപ്പിച്ചിട്ടില്ലെന്നത് പ്രശ്നം കൂടുതല്‍ വഷളാക്കി. ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും അവയുടെ പ്രതിരോധത്തിലേക്ക് നയിക്കുന്നുണ്ട്.

ലോകത്ത് ഉല്‍പ്പാദിപ്പിക്കുന്ന ആന്‍റിബയോട്ടിക്കുകളില്‍ 80 ശതമാനവും ഫാമുകളിലും മത്സ്യബന്ധനത്തിലുമാണ് ഉപയോഗിക്കുന്നത്. ഇത് ഭക്ഷ്യവസ്തുക്കളിലേക്ക് പ്രവേശിക്കുന്നതിനാല്‍ ആരോഗ്യരംഗത്ത് മാത്രം പരിമിതപ്പെടുന്ന പ്രശ്നമായി ഒതുങ്ങുന്നില്ല. ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കാന്‍ കൂടുതലായി നിര്‍ദ്ദേശിക്കുന്നതും രോഗികള്‍ ചികിത്സ ശരിയായി പൂര്‍ത്തിയാക്കാത്തതും കന്നുകാലികളിലും മത്സ്യകൃഷിയിലും ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ആശുപത്രികളിലെ അണുബാധയും ശുചിത്വമില്ലായ്‌മയുമെല്ലാം ആന്‍റിബയോട്ടിക്കുകള്‍ക്കെതിരെയുള്ള പ്രതിരോധത്തിന്റെ കാരണങ്ങളാണ്.

ആയുര്‍വേദം പോലെയുള്ള പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങള്‍ ഈ പ്രശ്നത്തെ സമീപിക്കുകയും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനാല്‍ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ഗണ്യമായ സംഭാവന നല്‍കാനാകും. ഇത് അനാവശ്യമായ ആന്‍റിബയോട്ടിക് ഉപയോഗത്തെയും രോഗങ്ങളെയും തടയാനാകും. ആയുര്‍വേദം എല്ലായ്‌പോഴും സമീകൃതാഹാരം നിര്‍ദേശിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ആധുനികശാസ്ത്രം ഇപ്പോള്‍ മൈക്രോബയോമുകളുടെ പ്രാധാന്യം ഊന്നിപ്പറയുന്നതു ശ്രദ്ധേയമാണ്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും പ്രൊഫ. തോമസ് റാംപ് കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ ആന്‍റിബയോട്ടിക്കുകള്‍ക്കെതിരായ പ്രതിരോധം വ്യത്യസ്തമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായി കര്‍ണാടകയിലെ ഐസിഎംആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രഡീഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സുബര്‍ണ റോയ് പറഞ്ഞു. ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ ഡിഫ്തീരിയ പോലുള്ള രോഗങ്ങളുടെ വര്‍ധനവിന് ആന്‍റി മൈക്രോബിയല്‍ പ്രതിരോധം കാരണമായേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയിലെ ആന്‍റി മൈക്രോബിയല്‍ പ്രതിരോധത്തിന്റെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ സ്ഥാപിച്ച സൗകര്യങ്ങളുടെ ശൃംഖല 10 രോഗകാരികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സാംക്രമിക രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ പരിഗണിക്കണമെന്നാണ് ദേശീയ ആരോഗ്യ നയം നിര്‍ദേശിക്കുന്നത്. ഇവിടെയാണ് ആയുര്‍വേദത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താനാകുകയെന്നും സുബര്‍ണ റോയ് കൂട്ടിച്ചേര്‍ത്തു.

 

Tags: Global Ayurveda Festival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആയുര്‍വേദത്തിന്റെ സ്വീകാര്യതയ്‌ക്കായി ആഗോള ആയുര്‍വേദ സഖ്യത്തിന് രൂപം നല്‍കി ജിഎഎഫിന് സമാപനം

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിലെ 'ഔഷധ സസ്യങ്ങളുടെ മൂല്യവര്‍ധന' എന്ന സെഷനില്‍ സ്‌പൈസസ് ബോര്‍ഡ് മുന്‍ ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. തോമസ് ജേക്കബ് സംസാരിക്കുന്നു
Health

ഔഷധസസ്യങ്ങളുടെ ഖനി ഇന്ത്യ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് വിദഗ്ധര്‍

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ നടന്ന സെഷനില്‍ ലക്‌നൗ ആയുര്‍വേദ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലെ കായചികിത്സാ വിഭാഗം മേധാവി ഡോ. സഞ്ജീവ് റസ്‌തോഗി സംസാരിക്കുന്നു.
Kerala

കോവിഡ് കാലത്തെ ആയുര്‍വേദ മേഖലയുടെ സംഭാവനകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തണമെന്ന് വിദഗ്ധര്‍

India

പൊതുജനാരോഗ്യ നിലവാരം ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള  കരട് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കും

Kerala

ആയുര്‍വേദത്തിന്റെ വിജ്ഞാനം ഉപയോഗപ്പെടുത്താന്‍  അര്‍ബുദരോഗവിദഗ്ധര്‍ ശ്രമിക്കണം- ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.