തിരുവനന്തപുരം: അധികാരമേറ്റ ശേഷം കഴിഞ്ഞ ഒമ്പത് വര്‍ഷമായി അഴിമതിയുടെ കറപുരളാത്ത നരേന്ദ്രമോദിയ്ക്ക് ബദല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരുമില്ലെന്ന് ബിജെപി നേതാവ് അഡ്വ.ബി. ഗോപാലകൃഷ്ണന്. ഒറ്റക്കെട്ടായി നിന്നാല്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞേക്കാം അല്ലാതെ നരേന്ദ്രമോദിയെ തോല്പിക്കാന് ആര്‍ക്കുമാവില്ല- അഡ്വ. ബി. ഗോപാലകൃഷ്ണന് പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ചിന്തിക്കുന്നത് അഴിമതി നിറഞ്ഞ ഭരണത്തെ നിഷ്കാസനം ചെയ്യുക എന്നുള്ളതാണ്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ മാറ്റി പിണറായി വിജയന് വരാനും മന്മോഹന് സിങ്ങിനെ മാറ്റി നരേന്ദ്രമോദി വരാനും ഉതകിയത് ജനങ്ങളുടെ അഴിമതി ഭരണത്തോടുള്ള ഈ കാഴ്ചപ്പാടാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ ഭരണത്തില്‍ മോദിയുടെ ഭരണത്തില്‍ അഴിമതിയുടെ ആരോപണം ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിയാത്ത ഒരേയൊരു പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. – അഡ്വ. ബി. ഗോപാലകൃഷ്ണന് പറഞ്ഞു.
2019ല്‍ കേരളത്തില്‍ ഉണ്ടായ ഒരു ചര്‍ച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും എന്നായിരുന്നു. പക്ഷെ ഏഷ്യാനെറ്റ് സംഘം ഗ്രാമഗ്രാമന്തരങ്ങളില്‍ പോയപ്പോള്‍ കണ്ടത് ജനങ്ങള്‍ കക്കൂസ് കിട്ടിയതിനെക്കുറിച്ചും മറ്റും നരേന്ദ്രമോദിയെ പുകഴ്ത്തിപ്പറയുന്നതാണ്. ഇപ്പോള്‍ മോദിയുടെ ജല്‍ജീവന്‍ പദ്ധതിയാണ് പുതുതായി ജനങ്ങള്‍ പറയുന്നത്. അതുപോലെ 80 കോടി ജനങ്ങള്‍ക്ക് അരി നല്കി. 325 മില്യണ്‍ മെട്രിക് ടണ്ണിന്റെ ഉല്പാദനമാണ് കാര്‍ഷിക മേഖലയില്‍ ഉണ്ടായത്. കാര്ഷികോല്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിയായി. 2014ല്‍ ഒരു മൊബൈല്‍ ഫോണില്ലാത്ത ഇന്ത്യ ഇന്ന് എത്ര മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിക്കുന്നു. അതായത് വ്യവസായികോല്പാദനം വര്‍ധിച്ചു. അതായത് ജനങ്ങളുടെ ഹൃദയത്തില്‍ ഇന്ന് നരേന്ദ്രമോദിയ്ക്കുള്ള സ്വാധീനം മറ്റൊരാള്‍ക്കില്ല. രാമയണത്തിന് പകരം രാമായണം എന്ന് പറഞ്ഞതുപോലെ, രാമന് പകരം രാമന് എന്ന് പറഞ്ഞതുപോലെ നരേന്ദ്രമോദിയ്ക്ക് പകരം നരേന്ദ്രമോദി മാത്രം. – അഡ്വ. ബി. ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: