സൂര്യോദയം ഇല്ലാത്ത ഇടങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. പലരും കുട്ടിക്കാലത്താകാം ഇതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടാകുക. സ്‌കൂളിൽ പോകാൻ മടിയായി നാളെ സൂര്യൻ ഉദിക്കരുതെ എന്ന് വിചാരിച്ച് കിടന്നുറങ്ങിയവരാകാം നമ്മളിൽ പലരും. കുട്ടിക്കാലത്ത് ഇരുട്ടിലേക്ക് മടങ്ങുമ്പോൾ സൂര്യൻ എവിടെ പോയി ഒളിച്ചമ്മേ എന്നും നമ്മളിൽ പലരും ചോദ്യം ചോദിച്ചിട്ട് കുഴപ്പിച്ചിട്ടുണ്ടാകാം. ഇത്തരത്തിൽ സൂര്യോദയം ഉണ്ടാകാത്ത ഇടങ്ങളും ഭൂമിയിലുണ്ടെന്നതാണ് സത്യം. ശൈത്യകാലത്ത് മാത്രമാണ് സൂര്യ കിരണങ്ങൾ ഇവിടെ പതിക്കാത്തത്. ഇവ ഏതെല്ലാമെന്ന് നോക്കാം…
സ്വാൽബാർഡ്, നോർവെ
ഒക്ടോബർ മാസത്തിലാണ് സ്വാർബാർഡ് ദ്വീപിൽ സൂര്യൻ അസ്തമിക്കാറുള്ളത്. പിന്നീട് ഫെബ്രുവരി പകുതി വരെയും ഇവിടെ രാത്രി മാത്രമാകും ഉണ്ടായിരിക്കുക. ഈ കാലയളവിലൊന്നും തന്നെ ഇവിടെ സൂര്യകിരണങ്ങൾ പതിക്കാറില്ല.
ബാരോ, അലാസ്‌ക,യുഎസ്എ
അമേരിക്കയിലെ ബാരോവിൽ ഇപ്പോഴാണ് അതി ശക്തമായ ശൈത്യാകാലം. നവംബർ മാസത്തിൽ തുടങ്ങി ജനുവരി വരെ ഇവിടെ സൂര്യ കിരണങ്ങൾ പതിക്കാറില്ല.
മർമാൻസ്‌ക്, റഷ്യ
റഷ്യൻ നഗരത്തിലെ മർമാൻസ്‌ക് ആണ് സൂര്യപ്രകാശം എത്താത്ത മറ്റൊരിടം. ഡിസംബർ മുതൽ ജനുവരി അവസാനം വരെ ഇവിടെ സൂര്യോദയം ഇല്ല. ജനുവരി അവസാനത്തോടെ മാത്രമെ സൂര്യൻ ഉദിക്കുകയുള്ളൂ. ചില സാഹചര്യങ്ങളിൽ 40 ദിവസം വരെയും ഈ പ്രദേശങ്ങളിൽ സൂര്യപ്രകാശം എത്താറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: