ചെന്നൈയില്‍നിന്നുള്ള 20 വിമാനസര്‍വീസുകള്‍ റദ്ദാക്കി. ചില വിമാനങ്ങള്‍ ബെംഗളൂരുവിലേക്കു തിരിച്ചുവിട്ടു. 23 വിമാനങ്ങള്‍ വൈകും അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ നഗരത്തില്‍ പല സ്ഥലങ്ങളും വെള്ളത്തിനടയിലായി. പലയിടത്തും വൈദ്യതി ബന്ധം വിഛേദിച്ചു. വൈകിട്ട് വരെ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ തമിഴ്‌നാട്ടില്‍ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
തമിഴ്നാട്ടിലെ ദുരന്തനിവാരണ സേനയുടെ 14 ടീമുകള്‍, 350 പേര്‍, ദേശീയ ദുരന്ത നിവാരണ സേനയുടെ 225 പേര്‍ അടങ്ങുന്ന ഒമ്പത് ടീമുകള്‍ മയിലാടുംതുറൈ, നാഗപട്ടണം, തിരുവള്ളൂര്‍, കടലൂര്‍, വില്ലുപുരം, കാഞ്ചീപുരം, ചെന്നൈ തുടങ്ങിയ തീരപ്രദേശങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: