തിരുവനന്തപുരം: പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനും അധ്യാപകനും ദളിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമനെ മരിച്ച നിലയില്‍ കണ്ടെത്തി.ശ്രീകാര്യം-ചെമ്പഴന്തി റോഡിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സുഹൃത്ത് കെ എം ഷാജഹാന് കുഞ്ഞാമനെ അന്വേഷിച്ച് വീ്ട്ടിലെത്തിയപ്പോള്‍ പൂട്ടിയ നിലയിലായിരുന്നു. ഫോണില്‍ വിളിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് സുഹൃത്തുക്കളുമായ് വീടിന് പിന്നിലേക്ക് ചെന്നപ്പോളാണ് കുഞ്ഞാമനെ മരിച്ച നിലയില്‍ കണ്ടത്.
പൊലീസ് എത്തി പരിശോധന നടത്തി. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.ഭാര്യ ചികിത്സാര്‍ത്ഥം മലപ്പുറത്തേക്ക് പോയതിനാല്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. മകന് വിദേശത്താണ്.
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെയാണ് എം എ വിജയിച്ചത്. പിന്നീട് കേരള സര്‍വകലാശാലയില്‍ നിന്നും പി എച്ച് ഡി നേടി. എം എ റാങ്കോടെ വിജയിച്ചപ്പോള്‍ മന്ത്രിമാര്‍ സ്വര്‍ണമെഡല്‍ സമ്മാനിച്ചെങ്കിലും ദാരിദ്ര്യം മൂലം വില്‍ക്കേണ്ടി വന്നിരുന്നു. 27 വര്‍ഷം കേരള സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു എം കുഞ്ഞാമന്. മുംബയ് ടാറ്റ ഇന്‍സ്റ്റിട്യൂട്ടിലും പ്രവര്‍ത്തിച്ചു.
അദ്ദേഹത്തിന്റെ ആത്മകഥയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം നല്‍കിയെങ്കിലും വിനയപൂര്‍വം നിരസിച്ചു.താന്‍ നേരിട്ട ജാതി വിവേചനത്തെ കുറിച്ച് ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലെ വാടാനംകുറിശിയാണ്സ്വദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: