അച്ഛന്റോടെയു
ണ്ടക്കിത്തം
അമ്പലമുറ്റത്തു
ണ്ടക്കിത്തം
ഗുരുവായൂര്‍ മതിലക
ത്താനപ്പുറത്തതാ
ഗമയിലിരിക്കുന്നു
ണ്ടക്കിത്തം!
ഷര്ട്ടുകുപ്പായമിട്ടുസ്ക്
ക്കൂളില് പോകുവാന്‍
വീട്ടില്‍നിന്നും ഞാ
നിറങ്ങുമ്പോള്‍
പൂശാരിരാമന്റെ
തോളില്പ്പിടിച്ചിട്ടു
കൂടെ നടക്കുന്നു
ണ്ടക്കിത്തം
വെറ്റ ചുരുട്ടി വിഴുങ്ങി
ത്തുടു ചിരി
ചുറ്റും വിരിയിക്കു
ന്നക്കിത്തം
തോക്കില്ക്കരുണ നി
റച്ചതിന്മുനകൊണ്ടു
വാക്കുകള്‍ തൂകുന്നു
ണ്ടക്കിത്തം!
വായനശാലയില്പുസ്
തകങ്ങള്ക്കിടെ
ചാരുകസേലയി
ലക്കിത്തം!
രാമരാജ്യത്തില്തൊഴു
കയ്യുമായ് നിന്നു
ഗീതയുരുവിടു
ന്നക്കിത്തം
പനയോലയില്‍ വിരല്‍
മുനകൊണ്ടിതിഹാസം
വിരചിച്ചീടുന്നുമു
ണ്ടക്കിത്തം
ഇരുകയ്യും മേലോട്ടുയ
ര്‍ത്തി ധര്‍മത്തിന്റെ
വഴിയേതെന്നോരുന്നു
ണ്ടക്കിത്തം
സൂര്യനും താരകാ
ജാലത്തിനുമപ്പുറ
മായിരമായിരം
സൂര്യന്മാരെ
കാട്ടിത്തരുന്നു കൈ
കണ്കള്ക്കുമേല്
വെച്ചു
മേല്‍പ്പോട്ടു നോക്കി
ക്കൊണ്ടക്കിത്തം
ഇതിലേതാണക്കിത്തം ഇതിലെങ്ങാ
ണക്കിത്തം?
ഇതിലൊക്കെയപ്പുറ
മക്കിത്തം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: