മ്യൂണിക്ക് (ജര്‍മ്മനി): കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ഇന്ന് മ്യൂണിച്ച് വിമാനത്താവളത്തില്‍ 760 വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍പോര്‍ട്ട് വക്താവ് അറിയിച്ചു. മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് മ്യൂണിക്കില്‍ ബസുകളും ട്രാമുകളും ചില ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചതായി മ്യൂണിക്കിലെ പൊതുഗതാഗത കമ്പനി അറിയിച്ചു.
മ്യൂണിക്കിലെ സെന്‍ട്രല്‍ ട്രെയിന്‍ സ്‌റ്റേഷന്‍ അടച്ചിരിക്കുകയാണ്, ദീര്‍ഘദൂര സര്‍വീസുകളും നിര്‍ത്തിവച്ചു. തിങ്കളാഴ്ച വരെ ട്രെയിന്‍ ഗതാഗതത്തെ ഇത് സാരമായി ബാധിക്കുമെന്ന് ജര്‍മ്മനിയുടെ ദേശീയ റെയില്‍വേ കമ്പനിയായ ഡ്യൂഷെ ബാന്‍ പറഞ്ഞു. മ്യൂണിക്കിലെ പ്രധാന സ്‌റ്റേഷനില്‍ ധാരാളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് ജര്‍മ്മനി ആസ്ഥാനമായുള്ള പത്രമായ സുഡ്ഡോയിഷ് സെയ്തുങ്ങിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, തെക്കന്‍ ബവേറിയയുടെ ചില ഭാഗങ്ങളില്‍ ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടതായി മ്യൂണിക്ക് പോലീസ് അറിയിച്ചു. ബയേണ്‍ മ്യൂണിക്കും യൂണിയന്‍ ബെര്‍ലിനും തമ്മില്‍ ശനിയാഴ്ച നടക്കാനിരുന്ന ഫുട്‌ബോള്‍ മത്സരവും മാറ്റിവച്ചു. ശനിയാഴ്ച മ്യൂണിക്കില്‍ 44 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയത്.
ശനിയാഴ്ച മ്യൂണിക്കില്‍ 45 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ച ലഭിച്ചു, ഇത് 1933 ശേഷം ഡിസംബറിലെ റെക്കോര്‍ഡാണ്. 1938 ഡിസംബര്‍ 29ന് 44 സെന്റീമീറ്ററായിരുന്നു ഇതിന് മുമ്പത്തെ റെക്കോര്‍ഡ്. ബവേറിയയിലെ മഞ്ഞുവീഴ്ച 17 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്തതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: