മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (¼)
ബിസിനസ്സില്‍ നഷ്ടകഷ്ടങ്ങള്‍ ഉണ്ടായേക്കാം. ഭാര്യയുടെ സ്വത്ത് ഭാഗം വയ്ക്കുന്നതില്‍ പ്രധാന പങ്കുവഹിക്കേണ്ടതായി വരും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കും. വിജയിക്കാത്ത പല കാര്യങ്ങളും ഏറ്റെടുത്ത് വിജയിക്കും.
ഇടവക്കൂറ്: കാര്‍ത്തിക (¾), രോഹിണി, മകയിരം (½)
എല്ലാ രംഗങ്ങളിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെങ്കിലും വേണ്ടത്ര ഫലം ലഭിക്കുകയില്ല. പ്രമാണങ്ങളില്‍ ഒപ്പുവയ്ക്കും. തൊഴില്‍ തര്‍ക്കം മൂലം ഫാക്ടറികള്‍ അടച്ചിടും. മാതൃസ്വത്ത് ലഭിക്കും. വീടുമാറി താമസിക്കും.
മിഥുനക്കൂറ്: മകയിരം (½), തിരുവാതിര, പുണര്‍തം (¾)
വസ്തുവകകളെച്ചൊല്ലി വിവാദങ്ങളും കേസുകളും ഉണ്ടാകും. യാത്രാവേളകളില്‍ ധനനഷ്ടം ഉണ്ടായേക്കാം. രക്തസമ്മര്‍ദ്ദ സംബന്ധമായ അസുഖങ്ങളും ആശുപത്രിവാസത്തിനുള്ള യോഗവുമുണ്ട്.
കര്‍ക്കടകക്കൂറ്: പുണര്‍തം (¼), പൂയം, ആയില്യം
കിട്ടാനുള്ള പണം പലിശ സഹിതം തിരിച്ചുകിട്ടാനിടയുണ്ട്. കര്‍മസ്ഥാനം മോടിപിടിപ്പിക്കും. അയല്‍ക്കാരില്‍നിന്നും സഹായങ്ങള്‍ ലഭിക്കും. പ്രേമകാര്യങ്ങളില്‍ വിവാഹത്തിന് തീരുമാനമാകും. വിദ്യാഭ്യാസപരമായി ഉന്നതവിജയമുണ്ടാകും. കുറെയധികം ചുമതലകള്‍ ഏറ്റെടുക്കേണ്ടിവരും.
ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (¼)
ജോലിയില്‍ തിരികെ പ്രവേശിക്കാനവസരമുണ്ടാകും. കടബാധ്യതകളില്‍ തീര്‍പ്പ് കല്‍പ്പിക്കും. വിവിധ ജോലിയിലേക്കുള്ള പ്രവേശനത്തിനവസരമുണ്ടാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കും. വിദേശങ്ങളില്‍നിന്ന് ധനാഗമമുണ്ടാകും.
കന്നിക്കൂറ്: ഉത്രം (¾), അത്തം, ചിത്തിര (½)
ബിസിനസ് പാര്‍ട്ട്ണര്‍ഷിപ്പുകള്‍ എല്ലാം തന്നെ പിരിച്ചുവിടും. പല കാര്യങ്ങളിലും ഉറച്ചതീരുമാനങ്ങള്‍ എടുക്കും. ധാരാളം യാത്രകള്‍ ചെയ്യേണ്ടതായി വരും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും. പൂര്‍വിക സ്വത്ത് വന്നുചേരും.
തുലാക്കൂറ്: ചിത്തിര (½), ചോതി, വിശാഖം (¾)
സന്താനങ്ങളുടെ ഉന്നതിയില്‍ സംതൃപ്തിയുണ്ടാകും. സന്താനലബ്ധിയും സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. നല്ല സുഹൃദ് ബന്ധങ്ങള്‍, ധാര്‍മിക പ്രവൃത്തികള്‍, പ്രസിദ്ധി, സാമ്പത്തികാഭിവൃദ്ധി എന്നിവ അനുഭവപ്പെടും. വ്യവഹാരാദികളില്‍ വിജയിക്കും.
വൃശ്ചികക്കൂറ്: വിശാഖം (¼), അനിഴം, തൃക്കേട്ട
തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കും. ഭാര്യയ്ക്ക് അസുഖങ്ങള്‍ പിടിപെട്ട് ശസ്ത്രക്രിയവരെ ആവശ്യമായി വന്നേക്കാം. ക്ഷേത്രങ്ങളോ പൊതുസ്ഥാപനങ്ങളോ നന്നാക്കുന്നതില്‍ പണം ചെലവഴിക്കും. ചില പുതിയ കരാറില്‍ ഒപ്പുവയ്ക്കും. കരള്‍ സംബന്ധമായ രോഗങ്ങള്‍ വരാനിടയുണ്ട്.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (¼)
പ്രവര്‍ത്തന മേഖലകളില്‍ ശത്രുതയും തടസ്സങ്ങളും അനുഭവപ്പെടും. ആരോഗ്യാഭിവൃദ്ധിയും മനസ്സാന്നിദ്ധ്യവും മൂലം ഈ ദുഃസ്ഥിതികളെ തരണം ചെയ്യുവാന്‍ കഴിയും. വ്യവഹാരാദികളില്‍ വിജയിക്കും. അധികൃതരുടെ പ്രീതിയും സഹായവും ലഭിക്കും. മത്സരങ്ങളില്‍ വിജയിക്കും.
മകരക്കൂറ്: ഉത്രാടം (¾), തിരുവോണം, അവിട്ടം (½)
ബിസിനസ്സിലും വിദ്യാഭ്യാസ കാര്യത്തിലും പുരോഗതിയുണ്ടാകും. പൊതുസ്ഥാപനങ്ങളിലും ഭരണകാര്യങ്ങളിലും നന്നായി ശോഭിക്കാന്‍ കഴിയും. പാര്‍ട്ട്ണര്‍ഷിപ്പ് വ്യവസായത്തില്‍നിന്ന് വമ്പിച്ച ആദായം ലഭിക്കും. പുതിയ വാഹനം അധീനതയില്‍ വന്നുചേരും.
കുംഭക്കൂറ്: അവിട്ടം (½), ചതയം, പൂരുരുട്ടാതി (¾)
സാമ്പത്തികാഭിവൃദ്ധി അനുഭവപ്പെടും. പ്രസിദ്ധിയും സ്ഥാനമാനങ്ങളും ലഭിക്കും. മത്സരങ്ങളില്‍ വിജയിക്കും. ശുഭവാര്‍ത്തകള്‍ ശ്രവിക്കും. വിനോദയാത്രകളിലൊ സല്ക്കാരങ്ങളിലൊ പങ്കെടുക്കും. കുടുംബത്തില്‍നിന്നും വീടുമാറി നില്‍ക്കേണ്ട സാഹചര്യം ഉണ്ടാകും.
മീനക്കൂറ്: പൂരുരുട്ടാതി (¼), ഉതൃട്ടാതി, രേവതി
ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, കഴിവുകള്‍ക്ക് അംഗീകാരം, ആരോഗ്യം, മനഃസ്വസ്ഥത എന്നിവ അനുഭവപ്പെടും. ആലോചനയിലിരുന്ന വിവാഹം നടക്കും. കഠിനമായ മത്സരത്തിലൂടെ വിജയം കൈവരിക്കും. സന്താനസുഖം അനുഭവപ്പെടും. തൊഴില്‍രഹിതര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: