കൊല്ലം : ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് പേരെയും അടൂരിലെ പൊലീസ് ക്യാമ്പിലെത്തിച്ചു. ചാത്തന്നൂര്‍ സ്വദേശികളായ പത്മകുമാര്‍(52), ഭാര്യ കവിത, മകള്‍ അനുപമ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതികളെന്ന് സംശയിക്കപ്പെടുന്ന എ ഡി ജി പി അജിത് കുമാര്‍, ഡി ഐ ജി നിശാന്തിനി, ഐ ജി സ്പര്‍ജന്‍കുമാര്‍ എന്നിവര്‍ ചോദ്യം ചെയ്തു. കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപം പുളിയറയിലെ ഹോട്ടലില്‍ നിന്നാണ് ഉച്ചയ്‌ക്ക് 2.30 ഓടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പത്മകുമാറിനെ പൊലീസ് ജീപ്പിലും ഭാര്യയെയും മകളെയും ഇയാളുടെ നീല നിറത്തിലുളള ഹ്യൂണ്ടായ് വെര്‍ണ കാറിലുമാണ് പൊലീസ് ക്യാമ്പിലെത്തിച്ചത്. എന്‍ജിനീയറിംഗ് ബിരുദധാരിയാണ് പത്മകുമാര്‍. ഭാര്യ വീടിന് സമീപം ബേക്കറി നടത്തുകയാണ്. മകള്‍ ഡിഗ്രി പഠനം കഴിഞ്ഞുവെന്നാണ് അറിയുന്നത്.
പത്മകുമാറിനും കുടുംബത്തിനും പരിസരവാസികളുമായി ബന്ധമൊന്നുമില്ല.പത്മകുമാറിന് മുമ്പ് മുംബയില്‍ ജോലി ഉണ്ടായിരുന്നുവെന്നും അത് ഉപേക്ഷിച്ച് ചാത്തന്നൂരില്‍ കേബിള്‍ ടി വി സംരംഭം നടത്തിയിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. മീന്‍കടയും നടത്തി. കിഴക്കനേലയിലും തമിഴ്‌നാട്ടിലും വസ്തുക്കളും കൃഷിയും ചിറക്കരയില്‍ ആട് ഫാമുമുണ്ട് ഇയാള്‍ക്ക. ഇവിടെ ഫാംഹൗസുമുണ്ട്. ഇവിടെയാണ് തട്ടിക്കൊണ്ടു പോയ കുട്ടിയെ താമസിപ്പിച്ചതെന്നാണ് സംശയം.
കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച വെളള സ്വിഫ്റ്റ് ഡിസയര്‍ കാര്‍ പത്മകുമാറിന്റെ ചാത്തന്നൂരിലെ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ തട്ടിക്കൊണ്ടു പോകുമ്പോള്‍ വ്യാജ നമ്പര്‍ പ്ലേറ്റാണ് ഉപയോഗിച്ചത്.
ഇയാളുടെ പിതാവ് വെഹിക്കിള്‍ ഇന്‍സ്പക്ടറായിരിക്കെ മരിച്ചു.തുടര്‍ന്ന് ജോലി ഇയാളുടെ മാതാവിന് ലഭിച്ചു. ഇവര്‍ കുറച്ച് കാലം മുമ്പ് മരിച്ചു.പത്മകുമാര്‍ ചെറിയ കുട്ടിയായിരിക്കെ മാതാപിതാക്കളാണ് ചാത്തന്നൂരിലെ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് വീട് വാങ്ങിച്ച് പിന്നീട് പുതുക്കിയത്. പത്മകുമാറിന്റെ ജ്യേഷ്ഠന്‍ ഗോപകുമാര്‍ നേരത്തേ ആത്മഹത്യ ചെയ്തിരുന്നു.
അതേസമയം പത്മകുമാറിന് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.അതിനാല്‍ തന്നെ ഇയാളെയും കുടുംബത്തെയും പിടികൂടിയതിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍. നാട്ടുകാര്‍ ചാത്തന്നൂരിലെ വീടിന് മുന്നില്‍ തടിച്ച് കൂടിയിട്ടുണ്ട്.
ആറുവയസുകാരിയുടെ പിതാവ് റെജിയുമായി ഇയാള്‍ക്കുളള ബന്ധം എന്തെന്നും എന്തിനാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നും ചോദ്യം ചെയ്യുന്നതിലൂടെ പുറത്തു വരും.
കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം കിഴക്കനേലയിലെ കടയില്‍ നിന്ന് ഒരു യുവതിയും പുരുഷനും ഓട്ടോയില്‍ ബിസ്‌കറ്റും റസ്‌കും വാങ്ങാനെത്തുകയും കടയുടമയായ സ്ത്രീയുടെ ഫോണില്‍ നിന്ന് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് മോചനദ്രവ്യം
ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറെ ഇന്ന് പൊലീസ് കണ്ടെത്തിയിരുന്നു.ഇയാളുടെ മൊഴിയും പത്മകുമാറിലേക്കെത്താന്‍ കാരണമായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: