ന്യൂദല്‍ഹി: മണിപ്പൂരിലെ ഭീകരസംഘടനയായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടും (യുഎന്‍എല്‍എഫ്) കേന്ദ്ര സര്‍ക്കാരും മണിപ്പൂര്‍ സര്‍ക്കാരുമായി ചരിത്രപരമായ സമാധാനക്കരാര്‍ ഒപ്പിട്ടു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സില്‍ അറിയിച്ചതാണിത്. അക്രമം വെടിയുകയാണെന്ന് പ്രഖ്യാപിച്ച യുഎന്‍എല്‍എഫ് മണിപ്പൂര്‍ താഴ്വരയിലെ ഏറ്റവും പഴയ സായുധ ഭീകരസംഘടനയാണ്. ചരിത്രത്തിലെ നാഴികക്കല്ലാണിത്. അമിത് ഷാ കുറിച്ചു.
യുഎന്‍എല്‍എഫ് കരാറില്‍ ഒപ്പിട്ടതോടെ വടക്കു കിഴക്കന്‍ മേഖലയില്‍ ശാശ്വത സമാധാനം കൊണ്ടുവരാനുള്ള മോദി സര്‍ക്കാരിന്റെ നിരന്തര ശ്രമങ്ങളില്‍ ഒരു അധ്യായം കൂടി ചേര്‍ത്തിരിക്കുന്നു. അക്രമം വെടിഞ്ഞ് ദേശീയ മുഖ്യധാരയില്‍ ചേരാനാണ് അവര്‍ സമ്മതിച്ചിരിക്കുന്നത്.
A historic milestone achieved!!!
Modi govt’s relentless efforts to establish permanent peace in the Northeast have added a new chapter of fulfilment as the United National Liberation Front (UNLF) signed a peace agreement, today in New Delhi.
UNLF, the oldest valley-based armed… pic.twitter.com/AiAHCRIavy
— Amit Shah (@AmitShah) November 29, 2023
ജനാധിപത്യത്തിന്റെ നടപടിക്രമങ്ങളിലേക്ക് ഞാന്‍ അവരെ സ്വാഗതം ചെയ്യുകയാണ്. സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയില്‍ അവര്‍ക്ക് നല്ലതു വരട്ടെ, അമിത് ഷാ തുടര്‍ന്നു.
ആറു പതിറ്റാണ്ട് നിലനിന്ന സായുധ സംഘര്‍ഷങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്. മണിപ്പൂര്‍ കേന്ദ്രമാക്കി രാജ്യമുണ്ടാക്കാന്‍ വേണ്ടി രൂപീകരിച്ച വിഘടന വാദ സംഘടനയാണ് യുഎന്‍എല്‍എഫ്. 1964 നവംബര്‍ 24നായിരുന്നു രൂപീകരണം. അറംബാം സമേന്ദ്രയാണ് സ്ഥാപകന്‍. 2012ലാണ് ഇവരെ ഭീകരസംഘനയായി എന്‍ഐഎ പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇതിനെ കേന്ദ്രം നിരോധിച്ചു.
The peace agreement signed today with the UNLF by the Government of India and the Government of Manipur marks the end of a six-decade-long armed movement.
It is a landmark achievement in realising PM @narendramodi Ji's vision of all-inclusive development and providing a better… pic.twitter.com/P2TUyfNqq1
— Amit Shah (@AmitShah) November 29, 2023
87ല്‍ രൂപീകരിച്ച മണിപ്പൂര്‍ പീപ്പിള്‍സ് ആര്‍മിയാണ് ഇവരുടെ സായുധ സേന. രണ്ടായിരത്തിലേറെ സായുധ ഭീകരരാണ് അണികള്‍. സന യൈയ്മ (രാജ്കുമാര് മേഘന്) ആണ് യുഎന്‍എല്‍എഫ് തലവന്‍. 1991 ഡിസംബറില്‍ ഇവര്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തെ ആ്രകമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: