അധോലോക നേതാവ് ലൊറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് സൽമാൻ ഖാനെതിരെ വധഭീഷണിയുമായി എത്തിയിരിക്കുന്നത്. പിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷ മുംബൈ പോലീസ് വർധിപ്പിച്ചു. നിലവിൽ സൽമാൻ ഖാന് വൈ പ്ലസ് സുരക്ഷ നൽകി വരുന്നുണ്ട്. ഞായറാഴ്ച, പഞ്ചാബി ഗായകനും നടനുമായ ജിപ്പി ഗ്രേവാളിനെതിരെ ലോറൻസ് ബിഷ്ണോയി എന്ന പേരിലുള്ള ഒരു അക്കൗണ്ട് ഫേസ്ബുക്കിൽ ഭീഷണി ഉയർത്തിയിരുന്നു.
ഏറെ നാളായി സൽമാൻ ഖാന് വധഭീഷണിയുണ്ട്. ഇപ്പോഴുള്ള വധഭീഷണിയ്‌ക്ക് പിന്നാലെ മുംബൈ പോലീസ് അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ച് വരികയാണ്. ബിഷ്‌ണോയ് ജയിലിൽ ആയതിനാൽ ആരാണ് ഇത് കൈകാര്യം ചെയ്യുന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ പോലീസ്.
ഭീഷണി സന്ദേശം ഇങ്ങനെ
‘നിങ്ങൾ സൽമാൻ ഖാനെ ഒരു സഹോദരനായി കണക്കാക്കുന്നുണ്ടല്ലോ. അതിനാൽ ഇപ്പോൾ നിങ്ങളുടെ ‘സഹോദരന്’ നിങ്ങളെ രക്ഷിക്കാനുള്ള സമയമാണിത്. ഈ സന്ദേശം സൽമാൻ ഖാനുടേത് കൂടിയാണ്. ദാവൂദ് നിങ്ങളെ രക്ഷിക്കുമെന്ന് വ്യാമോഹപ്പെടേണ്ട്. നിന്നെ രക്ഷിക്കാൻ ആർക്കും കഴിയില്ല. സിദ്ധു മൂസ് വാലയുടെ മരണത്തോടുള്ള നിങ്ങളുടെ പ്രതികരണം ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. നിങ്ങൾ ഇപ്പോൾ ഞങ്ങളുടെ റഡാറിൽ എത്തിയിരിക്കുന്നു. ഇതൊരു ട്രെയിലറായി കരുതുക. മുഴുവൻ പടം ഉടൻ പുറത്തിറങ്ങും. നിങ്ങൾ ആഗ്രഹിക്കുന്ന ഏതെങ്കിലും രാജ്യത്തേക്ക് ഓടിപോവുക., എന്നാൽ ഓർക്കുക മരണത്തിന് വിസയുടെ ആവശ്യമില്ല. അത് ക്ഷണിക്കപ്പെടാതെ തന്നെ എത്തിച്ചേരും’എന്നായിരുന്നു കുറിപ്പ്.
വധഭീഷണി ഉണ്ടായതിനെ തുടർന്ന് താരം ആയുധ ലൈസൻസിന് അപേക്ഷിച്ചിരുന്നു. ഇതേ തുടർന്ന് മുംബൈ പോലീസ്, സൽമാൻ ഖാന് തോക്ക് ലൈസൻസിന് അനുമതി നൽകുകയും ചെയ്തു. ഞ്ചാബിലെ മാൻസ ജില്ലയിൽ പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസ് വാല കൊല്ലപ്പെട്ടതിനെ പരാമർശിച്ചുകൊണ്ട് ”തുംഹാര മൂസ് വാലാ കർ ദേംഗേ (മൂസ് വാലയുടെ അതേ ഗതി നിങ്ങൾക്കും അനുഭവിക്കേണ്ടിവരും)” എന്ന് തുടങ്ങിയ ഭീഷണി കത്താണ് സൽമാന് ലഭിച്ചത്. താരത്തിന് ഒരു തോക്കിനുള്ള ലൈസൻസ് നൽകിയിട്ടുണ്ടെന്ന് മുംബൈ പോലീസ് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: