തളിപ്പറമ്പ്: പറശ്ശിനി മടപ്പുര ശ്രീമുത്തപ്പന്‍ ക്ഷേത്ര പുത്തരി തിരുവപ്പന മഹോത്സവം ഡിസംബര്‍ രണ്ടു മുതല്‍ ആറു വരെ. 2 ന് മടപ്പുര ട്രസ്റ്റിയും ജനറല്‍ മാനേജരുമായ പി.എം. സതീശന് മടയന്റെ സാന്നിധ്യത്തില്‍ മാടമന ഇല്ലത്ത് തമ്പ്രാക്കള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കും. ഉച്ചയ്ക്ക് തറവാട്ടിലെ മുതിര്‍ന്ന സ്ത്രീ വ്രതശുദ്ധിയോടെ തയ്യാറാക്കിയ നിവേദ്യ സാധനങ്ങള്‍ ശ്രീകോവിലില്‍ സമര്‍പ്പിക്കും. രണ്ടുമണിക്ക് മലയിറക്കല്‍ ചടങ്ങ്. മൂന്നു മണിക്ക് കാഴ്ച്ചവരവ്. തുടര്‍ന്ന് കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വര്ണപ്പകിട്ടാര്ന്ന കാഴ്ച്ചവരവുകള്‍ മുത്തപ്പ സന്നിധിയില്‍ എത്തിച്ചേരും.
സന്ധ്യക്ക് ശ്രീമുത്തപ്പന്റെ വെള്ളാട്ടം. തുടര്‍ന്ന് അന്തിവേലയോടുകൂടി പറശ്ശിനി മടപ്പുര കുടുംബാംഗങ്ങളും കഴകക്കാരും ചേര്‍ന്ന് കുന്നുമ്മല്‍ തറവാട്ടിലേക്ക് നടത്തുന്ന കലശം എഴുന്നള്ളത്ത്. ശേഷം ആചാര വെടിക്കെട്ടും പഞ്ചവാദ്യ സംഘത്തോടും കൂടി കലശം മടപ്പുരയിലേക്ക് എഴുന്നള്ളിക്കലും നടക്കും.
ഡിസംബര്‍ 3 ന് പുലര്‍ച്ചെ 5.30 ന് തിരുവപ്പന ആരംഭിക്കും. രാവിലെ 10 ന് തയ്യില്‍ തറവാട്ടുകാരേയും വിവിധ ദേശങ്ങളില്‍ നിന്നും വന്ന കാഴ്ച്ചവരവുകാരേയും മുത്തപ്പന് അനുഗ്രഹിച്ച് യാത്രയയക്കും. ഡിസംബര്‍ 6 ന് കലശാട്ടത്തോടെ മഹോത്സവും കൊടിയിറങ്ങും. തുടര്‍ന്ന് എല്ലാ ദിവസവും തിരുവപ്പനയും വെളളാട്ടവും കെട്ടിയാടും. ഡിസംബര്‍. 5, 6 തീയ്യതികളില്‍ പറശ്ശിനി മടപ്പുര ശ്രീമുത്തപ്പന്‍ കഥകളിയോഗം വക കേരളത്തിലെ പ്രഗല്ഭരായ കലാകാരന്മാരെ ഉള്‍പ്പെടുത്തി കഥകളിയും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ പി.എം. വിനോദ്കുമാര്‍, പി.എം. സുജിത്ത്, ടി.എം. സുജിത്ത്കുമാര്‍, പി. സജീവ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: