തിരുവനന്തപുരം:പ്രതികളുടെ ബാഹുല്യം കൊണ്ടും കള്ള ഇടപാടുകളുടെ വൈപുല്യം കൊണ്ടും മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ കൊണ്ടും നീണ്ടുനീണ്ടുപോയ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ കുറ്റപത്രത്തില്‍ 26000 പേജുകള്‍. ഇത്രയും വലിയ കുറ്റപത്രത്തിന്റെ പകര്‍പ്പെടുക്കാന്‍ തന്നെ 17 ലക്ഷം രൂപ വേണ്ടിവരും. ഇത്രയും പേപ്പറുകള്‍ നിര്‍മ്മിക്കാന്‍ കുറഞ്ഞത് 100 മരങ്ങളെങ്കിലും മുറിക്കേണ്ടിവരും.
അതുകൊണ്ട് തന്നെ കുറ്റപത്രത്തിന്റെ ഡിജിറ്റല്‍ പതിപ്പ് തയ്യാറാക്കണമെന്ന ഇഡിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു അഡീഷണല്‍ സ്പെഷ്യല്‍ സെഷന്‍സ് ജഡ്ജി ഷിബു തോമസ്. ഇതോടെ ഡിജിറ്റല്‍ കുറ്റപത്രമെന്ന പുതിയ ചരിത്രത്തിന് കേരളത്തിലെ കോടതി തുടക്കമിടുകയാണ്. ഇതോടെ ചെലവിന്റെ കാര്യത്തിലും കാര്യക്ഷമതയുടെ കാര്യത്തിലും കുറ്റപത്രം നിറച്ച പെന്‍ഡ്രൈവുകള്‍ തന്നെ അഭികാമ്യം. മാത്രമല്ല, സൂക്ഷിച്ചുവെയ്‌ക്കാനും പരിശോധിക്കാനും എളുപ്പമാണ്.
പെന്‍ഡ്രൈവുകള്‍ സീല്‍ ചെയ്ത കവറിലും കയ്യൊപ്പോടെ നല്‍കണമെന്ന് കോടതി പറഞ്ഞു. ഇതിന് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ബാധകമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: