ന്യൂദല്‍ഹി: പാക് ഭീകര സംഘടനയായ ഗസ്വ-ഇ-ഹിന്ദ് രാജ്യത്ത് ആക്രണങ്ങള്‍ ആസൂത്രണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ കോഴിക്കോട് അടക്കം നാലിടത്ത് എന്‍ഐഎ റെയ്ഡ്. ഗസ്വ-ഇ-ഹിന്ദിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നവരെന്ന് സംശയിക്കുന്നവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മധ്യപ്രദേശിലെ ദേവാസ്, ഗുജറാത്തിലെ ഗിര്‍ സോമനാഥ്, ഉത്തര്‍പ്രദേശിലെ അസംഗഡ് എന്നിവങ്ങളിലും എന്‍ഐഎ റെയ്ഡ് നടത്തി.
മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും മറ്റു നിരവധി രേഖകളും പിടിച്ചെടുത്തതായി എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ബിഹാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഗസ്‌വ ഇ ഹിന്ദ്. ഈ സംഘടന പാക് തീവ്രവാദികളുമായി കൈകോര്‍ത്ത് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു. കേസ് ആദ്യം അന്വേഷിച്ചത് ബിഹാര്‍ പോലീസാണ്. പാറ്റ്നയില്‍ ഗസ്വ-ഇ-ഹിന്ദ് മൊഡ്യൂളിന് നേതൃത്വം നല്‍കിയ മര്‍ഘൂബ് അഹമ്മദ് ഡാനിഷ് എന്നയാള്‍ അറസ്റ്റിലായിരുന്നു. ഗസ്‌വ ഇ ഹിന്ദ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് മര്‍ഘൂബ്. ഈ ഗ്രൂപ്പ് പാക് സ്വദേശിയായ സെയ്‌നാണ് നിര്‍മിച്ചത്.
ബിഹാറിലെ പാറ്റ്നയില്‍ കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണത്തിന്റെ ഭാഗമായിരുന്നു എന്‍ഐഎ നടപടി. രാജ്യത്തു പലയിടങ്ങളിലും സഞ്ചരിച്ചിട്ടുള്ള ഇയാള്‍ യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതായും എന്‍ഐഎക്ക് വിവരം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: