Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

 ഉത്തരകാശി രക്ഷാദൗത്യം: തുരങ്കത്തിന്റെ മുകള്‍ ഭാഗത്ത് നിന്ന് ഡ്രില്ലിങ് ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2023, 02:13 am IST
in India

ഡെറാഡൂണ്‍: ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി തുരങ്കത്തിന്റെ മുകള്‍ ഭാഗത്തുനിന്നുള്ള ഡ്രില്ലിങ് ആരംഭിച്ചു. ഇന്നലെ വൈകീട്ടോടെ 17 മീറ്റര്‍ ഡ്രില്ലിങ് പൂര്‍ത്തിയാക്കി. തൊഴിലാളികളുടെ അടുത്തെത്താന്‍ 82 മീറ്റര്‍ ഡ്രില്ലിങ് നടത്തണം. മറ്റു തടസങ്ങളില്ലെങ്കില്‍ ഇത്തരത്തില്‍ ഡ്രില്ലിങ് പൂര്‍ത്തിയാക്കാന്‍ രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം.

ഓഗര്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടതോടെയാണ് മുകള്‍ ഭാഗത്തു നിന്നുള്ള ഡ്രില്ലിങ് ആരംഭിച്ചത്. അതേസമയം ഓഗര്‍ യന്ത്രത്തിന്റെ കേടായ ഭാഗങ്ങള്‍ പൂര്‍ണമായി നീക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. ഡിആര്‍ഡിഒ ഹൈദരാബാദില്‍ നിന്നെത്തിച്ച പ്ലാസ്മ കട്ടര്‍ ഉപയോഗിച്ച് യന്ത്രത്തിന്റെ കേടായ ഭാഗങ്ങള്‍ നീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഒരു ദിവസം വേണ്ടിവരുമത്രെ.

പ്രവര്‍ത്തനം തടസപ്പെടും മുമ്പ് ഓഗര്‍ യന്ത്രം 47 മീറ്റര്‍ ഉള്ളിലേക്ക് ഡ്രില്ലിങ് നടത്തിയിരുന്നു. പിന്നാലെ ഇരുമ്പുപാളികളില്‍ തട്ടി പ്രവര്‍ത്തനം തടസപ്പെടുകയായിരുന്നു. തടസങ്ങള്‍ നീക്കിയാലുടന്‍ തിരശ്ചീനമായ ഡ്രില്ലിങ് തുടരും. തിരശ്ചീന ഡ്രില്ലിങ് 60 മീറ്റര്‍ പൂര്‍ത്തിയാക്കിയാല്‍ തൊഴിലാളികളുടെ അടുത്തെത്താം. യന്ത്രം ഒഴിവാക്കി രക്ഷാപ്രവര്‍ത്തകര്‍ തന്നെ തുരക്കേണ്ടി വന്നാല്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ ആഴ്ചകളോളം വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ക്രിസ്മസിന് മുന്‍പായി തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സാധിക്കുമെന്നായിരുന്നു ഇതുസംബന്ധിച്ച് തുരങ്കനിര്‍മാണ വിദഗ്ധന്‍ അര്‍നോള്‍ഡ് ഡിക്‌സിന്റെ പ്രതികരണം.

തൊഴിലാളികളുമായി കുടുംബാംഗങ്ങള്‍ക്ക് സംസാരിക്കാന്‍ തുരങ്കത്തില്‍ ബിഎസ്എന്‍എല്‍ ലാന്‍ഡ്ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലാന്‍ഡ്ലൈനുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണുകള്‍ ഭക്ഷണം എത്തിക്കാന്‍ സ്ഥാപിച്ചിട്ടുള്ള കുഴലുകള്‍ വഴിയാണ് തൊഴിലാളികളുടെ അടുത്തേക്ക് എത്തിച്ചത്. തുരങ്കത്തില്‍ നിന്ന് 200 മീറ്റര്‍ അകലെ ഇതിനാവശ്യമായ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ചിട്ടുണ്ട്.

തുരങ്കത്തില്‍ സ്ഥാപിച്ച എന്‍ഡോസ്‌കോപിക് ക്യാമറയും വാക്കിടോക്കികളും വഴിയാണ് ഇപ്പോള്‍ തൊഴിലാളികളുമായി ആശയവിനിമയം നടത്തുന്നത്. തുരങ്കത്തിനകത്തുള്ള തൊഴിലാളികള്‍ക്ക് കൃത്യമായ ഇടവേളകളില്‍ പാകം ചെയ്ത ഭക്ഷണവും പഴങ്ങളും മരുന്നുകളും നല്‍കുന്നുണ്ട്. പതിവായി ആശയവിനിമയം നടത്തി തൊഴിലാളികള്‍ സുരക്ഷിതരാണെന്നും ഉറപ്പുവരുത്തുന്നുണ്ട്. 12ന് പുലര്‍ച്ചെയാണ് 41 തൊഴിലാളികള്‍ ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയത്.

 

Tags: tunnelUttarkashi rescue mission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് തുരങ്ക പാത:പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

പെരുമ്പാവൂരില്‍ ടണലില്‍ വീണ് ഇതരസംസ്ഥാനതൊഴിലാളി മരിച്ചു; സുരക്ഷാ വീഴ്ച അന്വേഷിക്കുന്നു

Kerala

ആനക്കാംപൊയില്‍ – കള്ളാടി തുരങ്കപ്പാതയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു, നിര്‍മാണം 2,134 കോടി രൂപ ചെലവിട്ട്

Kerala

വയനാട് തുരങ്ക പാതയ്‌ക്കെതിരെ മാവോയിസ്റ്റ് പോസ്റ്റര്‍,തുരങ്ക പാത പശ്ചിമഘട്ട പ്രദേശങ്ങളെ തകര്‍ക്കും

News

വയനാടന്‍ മലകള്‍ തുരക്കാം;  തുരങ്കപാതയ്‌ക്ക് പാരിസ്ഥിതികാനുമതി

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.