പനാജി : ഗോവയില്‍ ഇന്ത്യയുടെ 54-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുളള പതിനഞ്ച് സിനിമകള്‍ പരമോന്നത ബഹുമതിയായ സുവര്‍ണ മയൂരം പുരസ്‌കാരത്തിനായി മത്സരിക്കുന്നു. ഇതില്‍ മൂന്ന് ഇന്ത്യന്‍ സിനിമകളുമുണ്ട്.
റിഷബ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം ‘കാന്താര’, സുധാന്‍ഷു സരിയ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘സന’, മൃദുല്‍ ഗുപ്ത സംവിധാനം ചെയ്ത അസമില്‍ നിന്നുള്ള കര്‍ബി ഭാഷാ ചിത്രമായ ‘മിര്‍ബീന്‍’ എന്നിവയാണ് അവാര്‍ഡിനായി മത്സരിക്കുന്ന ഇന്ത്യന്‍ സിനിമകള്‍. പോളിഷ്-സ്വീഡിഷ് ചിത്രം ‘വുമണ്‍ ഓഫ്’, ഇസ്രായേലി ചിത്രം ‘ദ അദര്‍ വിഡോ’, ഫ്രഞ്ച് ഫീച്ചര്‍ ഫിലിം ‘ദ പാര്‍ട്ടി ഓഫ് ഫൂള്‍സ്’, ജര്‍മ്മന്‍ ചിത്രം ‘മെഷേഴ്സ് ഓഫ് മെന്‍’, ഇറ്റാലിയന്‍-സ്വിസ് ചിത്രം ‘ലുബോ ന്നെിവയാണ് പുരസ്‌കാരത്തിനായി മത്സരിക്കുന്ന വിദേശ ഭാഷാ ചിത്രങ്ങള്‍.
സിനിമാ മേഖലയിലെ പരിണതപ്രജ്ഞരായവര്‍ ഉള്‍പ്പെടുന്ന ജൂറി തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിനാണ് അവാര്‍ഡ് നല്‍കുന്നത്. ചലച്ചിത്ര നിര്‍മ്മാതാവ് ശേഖര്‍ കപൂറാണ് ഈ വര്‍ഷത്തെ ജൂറി അധ്യക്ഷന്‍. മികച്ച ചിത്രത്തിന് ലഭിക്കുന്ന 40 ലക്ഷം രൂപ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും തുല്യമായി പങ്കിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക