തിരുവനന്തപുരം: സര്‍വകലാശാല തെരഞ്ഞെടുപ്പുകളില്‍ പിടിച്ച് നിന്നെന്ന് അവകാശപ്പെടുമ്പോഴും തട്ടകങ്ങളില്‍ നേരിട്ട വലിയ തിരിച്ചടികള്‍ എസ്എഫ്ഐ നേതൃത്വത്തെ അങ്കലാപ്പിലാക്കി. തിരിച്ചടികള്‍ സംഘടനാ സംവിധാനത്തിന്റെ വീഴ്ചയാണെന്നാണ് സി പി എം വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ തെറ്റുതിരുത്തലും നേതൃതല അഴിച്ചുപണിയുമൊക്കെ ഉണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
കാലിക്കറ്റ്, എംജി സര്‍വ്വകലാശാല യൂണിയനുകള്‍ക്ക് പിന്നാലെ കേരളയിലും കെഎസ്യു ഇത്തവണ മുന്നേറ്റം നടത്തി. തെരഞ്ഞെടുപ്പുകളില്‍ മികവ് കാട്ടിയെന്ന് എസ്എഫ്ഐ അവകാശപ്പെടുമ്പോഴും തിരുവനന്തപുരം ലോ കോളേജ് പോലുള്ള തട്ടകങ്ങളില്‍ എസ്എഫ്ഐ പിന്നോക്കം പോയി.
പിണറായി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയും വിദ്യാര്‍ത്ഥി സംഘടനാ സംവിധാനത്തെ ആലസ്യത്തിലാക്കി.സംഘടനാ നേതൃത്വം അനാവശ്യ വിവാദങ്ങളില്‍ ഉള്‍പ്പെട്ടതും വലിയ തിരിച്ചടിയായെന്ന വിമര്‍ശനവുമുണ്ട്. മാര്‍ക്ക് ലിസ്റ്റ് ആരോപണവും വ്യാജരേഖ വിവാദങ്ങളും നേതൃത്വത്തിനെതിരായ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. എല്ലാം വിശദമായി ചര്‍ച്ച ചെയ്ത് പോരായ്മകള്‍ പരിഹരിച്ച് സംഘടനയെ ശക്തിപ്പെടുക്കാനുള്ള നീക്കത്തിലാണ് സി പി എം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: