ആദ്യ എഐ ചാറ്റ്‌ബോട്ട് ഉപയോക്താക്കളിലേക്ക് എത്തിക്കാനൊരുങ്ങി എക്‌സ്. എഐ ചാറ്റ്‌ബോട്ടിന് പേര് നൽകിയിരിക്കുന്നത് ഗ്രോക്ക് എന്നാണ്. അടുത്ത ആഴ്ച മുതൽ എക്‌സ് പ്രീമിയം പ്ലസ് വരിക്കാർക്കാകും സേവനം ലഭ്യമാകുകയെന്നും ഇലോൺ മസ്‌ക് അറിയിച്ചു. എക്‌സ് വികസിപ്പിച്ചെടുത്ത ആദ്യ എഐ ചാറ്റ്‌ബോട്ടാണ് ഗ്രോക്ക്.
ചാറ്റ് ജിപിടി, ബാർഡ് എന്നിവയോട് കിടപിടയ്‌ക്കുന്ന രീതിയിലാണ് ഗ്രോക്ക് സജ്ജമാക്കിയിരിക്കുന്നത്. ഗൂഗിൾ, ഓപ്പൺ എഐ, ഡീപ്പ് മൈന്റ് എന്നീ സ്ഥാപനങ്ങളിലെ പ്രഗത്ഭരായ ജീവനക്കാരാണ് ഗ്രോക്കിന്റെ നിർമ്മാണത്തിൽ പങ്കാളികളായത്. എക്‌സിലും വെബ്ബിലും ഉൾപ്പെട്ടിട്ടുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് ഗ്രോക്കിന് പരിശീലനം നൽകിയിരിക്കുന്നത്.
തത്സമയ വിവരങ്ങളും വാർത്തകളും നൽകുന്നതിനും തമാശ കലർന്ന രൂപത്തിലുള്ള പ്രതികരണങ്ങൾ നൽകാനും ഗ്രോക്കിന് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: