അംരോഹ(ഉത്തര്‍പ്രദേശ്): ലോകകപ്പില്‍ പരാജയപ്പെട്ടശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നല്കിയ ആത്മവിശ്വാസം വളരെ വലുതാണെന്ന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ലോകകപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ടീമിലെ സഹതാരങ്ങളെല്ലാം വിഷമത്തിലായിരുന്നു. പ്രധാനമന്ത്രി എല്ലാവരേയും ആശ്വസിപ്പിച്ചു.
മത്സരത്തിലെ പരാജയം ഞങ്ങള്‍ താരങ്ങളെയെല്ലാം എറെ ദുഃഖത്തില്‍ ആഴ്ത്തിയിരുന്നു. എന്നാല്‍ ഡ്രസ്സിങ് റൂമില്‍ ഞങ്ങളെ കാണാന്‍ പ്രധാനമന്ത്രി എത്തുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിനെപ്പോലെ ഒരാള്‍ ആ അവസരത്തില്‍ ഞങ്ങളെ തേടി, സംസാരിച്ചത് നല്കിയ ആത്മവിശ്വാസം വളരെ വലുതാണ്.
ലോകകപ്പ് ക്രിക്കറ്റില്‍ ഭാരതം പരാജയപ്പട്ടതിന് പിന്നാല പ്രധാനമന്ത്രി താരങ്ങളെ കാണാനെത്തുകയും ഓരോരുത്തരേയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. അതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.
അതേസമയം തന്റെ ഗ്രാമത്തില്‍ ഒരു സ്റ്റേഡിയം നിര്‍മ്മിക്കാനുള്ള നടപടി സ്വീകരിച്ചതില്‍ യുപിയിലെ ആദിത്യനാഥ് യോഗി സര്‍ക്കാരിനും ഷമി നന്ദി അറിയിച്ചു. ഞങ്ങള്‍ക്ക് മതിയായ കഴിവുണ്ട്. ഞങ്ങളുടെ പ്രദേശത്ത് ഒരു നല്ല സ്റ്റേഡിയവും അക്കാദമിയും സ്ഥാപിക്കേണ്ടത് അത്യാവശ്യമായിരുന്നു. ഇത് വളര്‍ന്നു വരുന്ന പുതു തലമുറയ്ക്കും യുവാക്കള്‍ക്കും ഏറെ സഹായകരമാകും.
#WATCH | Amroha, Uttar Pradesh: On PM Modi meeting the Indian Cricket team after the match, Indian cricketer Mohammed Shami says, "It is very important. At that time, we had lost the match. In such a situation, when the Prime Minister encourages you, it is a different moment.… pic.twitter.com/kEpuhaF19A
— ANI (@ANI) November 23, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: