തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വ്വകലാശാലയും ഓസ്ട്രേലിയയിലെ വെസ്റ്റേണ്‍ സിഡ്നി യൂണിവേഴ്സിറ്റിയുമായി പിഎച്ച്ഡി ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ വിദ്യാഭ്യാസത്തിനുള്ള അവസരം ലഭ്യമാക്കുന്നതിന് ധാരണയായി. രാജ്യത്തെ വിവിധ കാര്‍ഷിക സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരും കാര്‍ഷിക ഗവേഷണ കൗണ്‍സിലിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരും നബാര്‍ഡ് ഉദ്യോഗസ്ഥരും അടങ്ങുന്ന ഭാരത സംഘത്തിന്റെ നവംബര്‍ 15 മുതല്‍ 17 വരെ നടന്ന വെസ്റ്റേണ്‍ സിഡ്നി യൂണിവേഴ്സിറ്റി സന്ദര്‍ശനത്തിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്. കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ.ബി. അശോകും സംഘത്തിന്റെ ഭാഗമായിരുന്നു.
വെസ്റ്റേണ്‍ സിഡ്നി യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു ബിഎസ്സി (ഓണേഴ്സ്) അഗ്രികള്‍ച്ചര്‍ ആരംഭിക്കുന്നതിനു ധാരണയിലെത്തി. ആദ്യ മൂന്നു വര്‍ഷം കേരളം കാര്‍ഷിക സര്‍വ്വകലാശാലയില്‍ പഠിക്കുകയും തുടര്‍ന്ന് ഒരു വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് വെസ്റ്റേണ്‍ സിഡ്നി യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നതിനും
സാധിക്കും. ബിടെക്, ഫുഡ് ടെക്നോളജി, കോര്പറേഷന് ബാങ്കിങ് തുടങ്ങി വിവിധ ബിരുദ ബിരുദാനന്തര ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ പ്രയോജനം ലഭിക്കും. ഒരു വര്‍ഷം വിദേശ വിദ്യാഭ്യാസം നേടുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഗവേഷണ തൊഴില്‍ അവസരങ്ങളും ലഭ്യമാകും. ബിരുദ പഠനത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: