ന്യൂദല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രസിദ്ധ ഫുട്ബോള്‍ പരിശീലകനും നിലവില്‍ ഫിഫയുടെ ഗ്ലോബല്‍ ഫുട്ബോള്‍ ഡെവലപ്മെന്റ് ചീഫുമായ ആഴ്സെന്‍ വെംഗര്‍ മൂന്ന് ദിന സന്ദര്‍ശനത്തിനായി ഭാരതത്തിലെത്തി. ഇന്നലെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്(എഐഎഫ്എഫ്) പ്രസിഡന്റ് കല്യാണ്‍ ചൗബേയുമായി കൂടിക്കാഴ്ച നടത്തി. എഐഎഫ്എഫ് ആക്ടിങ് സെക്രട്ടറി ജനറല്‍ സത്യനാരായണന് എമ്മും പങ്കെടുത്തു.
എഐഎഫ്എഫ്-ഫിഫ അക്കാദമി സ്ഥാപിക്കുന്നത് സംബന്ധിച്ച ആശയ വിനിമയങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമായാണ് വെംഗറും സംഘവും എത്തിയിരിക്കുന്നത്. ഇന്ന് നടക്കുന്ന ചടങ്ങില്‍ ഭുവനേശ്വറില്‍ ഒരു അക്കാദമിയുടെ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: