ശ്രീകൃഷ്ണനും ബലരാമനും ആദ്യമായി പശുക്കളെ മേയ്ക്കാന്‍ പോയ ദിവസമാണ് ഗോപാഷ്ടമി. പ്രസിദ്ധമായ ഗോവര്ദ്ധന് പൂജ കഴിഞ്ഞ് ഏഴു ദിവസത്തിന് ശേഷമാണ് ഗോപാഷ്ടമി ആഘോഷിക്കുന്നത്. അന്ന് പശുക്കളെയും പശുക്കുട്ടിയെയും അലങ്കരിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.
പശുക്കളെ ഹൈന്ദവ സംസ്കാരത്തിന്റെ ആത്മാവായി കണക്കാക്കുന്നത്. ഇവയെ ശുദ്ധരായി കണക്കാക്കുകയും ഹിന്ദു ദൈവങ്ങളെപ്പോലെ ആരാധിക്കുകയും ചെയ്യുന്നു. ഹിന്ദു പുരാണ പ്രകാരം, നിരവധി ദേവതകളും ദേവന്മാരും ഒരു പശുവിനുള്ളില് വസിക്കുന്നുണ്ടെന്നും അതിനാല്‍ അവര്‍ക്ക് ഹിന്ദു ധര്‍മ്മത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. അത് കൊണ്ട് അവര്‍ ആത്മീയവും ദിവ്യവുമായ ഗുണങ്ങളുടെ ഉടമയാണെന്നും അവര്‍ ദേവിയുടെ മറ്റൊരു രൂപമാണെന്നും വിശ്വസിക്കപ്പെടുന്നു.
ഹിന്ദു വിശ്വാസമനുസരിച്ച്, ഗോപാഷ്ടമിയുടെ ദിവസം പശുവിനെ ആരാധിക്കുന്ന വ്യക്തികള്‍ക്ക് സന്തോഷകരമായ ജീവിതവും ഭാഗ്യവും ലഭിക്കുന്നു. ഭക്തരുടെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനും ഇത് സഹായിക്കുന്നു. ഈ ദിവസം പ്രാര്‍ത്ഥന നടത്തുകയും കാളക്കുട്ടിയെയും പശുക്കളെയും ഒരുമിച്ച് ആരാധിക്കുകയും ചെയ്യുന്നത് ഹിന്ദു ആചാരമാണ്.
വെള്ളം, അരി, വസ്ത്രം, സുഗന്ധം, മുല്ല, പട്ടുവസ്ത്രം, പൂക്കള്‍, മധുരപലഹാരങ്ങള്‍, ധൂപവര്‍ഗ്ഗങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് പശുക്കളെ ആരാധിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ പുരോഹിതന്മാര് ഗോപാഷ്ടമിക്കായി പ്രത്യേക പൂജകളും നടത്തുന്നു.
വിശ്വഹിന്ദു പരിഷത്ത് രാജ്യവ്യാപകമായി ഗോപാഷ്ടമി ദിനത്തില്‍ ഗോപൂജയും പഞ്ചഗവ്യ ആധാരിത ചികിത്സയും, പഞ്ചഗവ്യ ഉല്‍പ്പന്നങ്ങളുടെ പ്രചാരണവും, ഗോമാംസ വര്‍ജ്ജന പ്രയത്നവും നടത്തി വരുന്നു
സദാശിവസമാരംഭാം
ശങ്കരാചാര്യമധ്യമാം
അസ്മദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: