കോട്ടയം : സംസ്ഥാനത്തെ ജനങ്ങള്‍ ‘എത്രനാള്‍ കള്ള് വിറ്റും ലോട്ടറി എടുപ്പിച്ചും സര്‍ക്കാര്‍ പിടിച്ചു നില്ക്കും എന്ന് കണ്ടറിയണം, ഉല്‍പ്പാദന അധ്വാന മൂല്യങ്ങള്‍ ലഭിക്കാത്ത കേരളത്തിലെ ലക്ഷക്കണക്കിന് സാധാരണക്കാര്‍ ശ്രീലങ്കയ്ക്ക് സമാനമായി ആയുധമെടുത്തു തെരുവില്‍ ഇറങ്ങുന്ന കാലം വിദൂരമല്ലെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി.
അഞ്ചുകൊല്ലം വില വര്‍ധനവില്ലെന്ന് പറഞ്ഞ പിണറായി വിജയന് മാത്രമാണ് കേരളത്തില്‍ വിലകൂടാത്തത്’ വെള്ളക്കരവും വൈദ്യുതി ചാര്‍ജ് വര്‍ധനയും കെട്ടിടനികുതിയും അരിയും പച്ചക്കറിയും അടക്കമുള്ള സകലതിനും വില കൂടി.കോട്ടയം മെഡിക്കല്‍ കോളേജ് അടക്കമുള്ള ജില്ലയിലെ വിവിധ ആശുപത്രികളില്‍ കരുണ്ണ്യ ചികിത്സ സഹായം മുടങ്ങിയതിനാല്‍ സര്‍ജറി അടക്കമുള്ള ചികിത്സയ്ക്കായി എത്തിയ രോഗികള്‍ ദുരിതത്തിലാണ്. കൊറോണകാലത്ത് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഓക്സിജന്‍ പ്ളാന്റ് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തന രഹിതമായിട്ട് കാലങ്ങളായി, ചങ്ങനാശേരി കാഞ്ഞിരപ്പള്ളി അടക്കമുള്ള താലൂക് ആരോഗ്യ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളും ഏറെ ശോചനീയാവസ്ഥയിലാണ്.
സഹകരണമേഖലയിലെ ഇടതുപക്ഷ നേതാക്കളുടെ വന്‍ തോതിലുള്ള കൊള്ളയും കര്‍ഷ ആത്മഹത്യകളും മറച്ചുവെക്കുന്നതിനും. ജനശ്രദ്ധ തിരിക്കുന്നതിനും,ക്ഷേമ പെന്‍ഷനുകള്‍ മാസങ്ങളായി മുടങ്ങി ആയിരക്കണക്കിന് നിര്‍ധനര്‍ ചികിത്സയ്ക്ക് പോലും പണമില്ലാതെ പിച്ചചട്ടിയെടുത്ത് തെരുവില്‍ ഇറങ്ങുമ്പോള്‍ കോടികള്‍ ചിലവിട്ട് പിണറായി സര്‍ക്കാര്‍ നടത്തുന്ന നവകേരള സദസ് എന്ന ആഭാസം ഈ നാട്ടിലെ കര്‍ഷകരും വ്യവസായികളും സാധാരണക്കാരും തിരിച്ചറിയണം.
ഡിസംബര്‍ 12 മുതല്‍ പതിനാലുവരെ കോട്ടയത്ത് നടക്കുന്ന നവകേരള സദസ് എന്ത് സന്ദേശമാണ് കോട്ടയത്തെ ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവനും ഇടതുപക്ഷ എംഎല്‍എമാരും വ്യക്തമാക്കണമെന്നും എന്‍. ഹരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: