Categories: Kerala

സ്ഥാനമൊഴിയുകയാണെന്ന് ഗീവര്‍ഗീസ് കൂറിലോസ്

സാമൂഹ്യ സേവന രംഗത്ത് സജീവമായി ഉണ്ടാകുമെന്നും മെത്രാപ്പോലീത്ത

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനത്ത് നിന്ന് മാറുമെന്ന് ഗീവര്‍ഗീസ് കൂറിലോസ് അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് മെത്രാപ്പോലീത്ത സ്വയം വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

ഈ മാസം ഇരുപത്തിയെട്ടാം തീയതിയാണ് സ്ഥാനമൊഴിയുക. മല്ലപ്പള്ളിയിലെ ആനിക്കാട് ഉള്ള ഭവനത്തില്‍ ആയിരിക്കും താമസിക്കുക. സാമൂഹ്യ സേവന രംഗത്ത് സജീവമായി ഉണ്ടാകുമെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി.

എല്ലാ ഔദ്യോഗിക സഭാ ചുമതലകളില്‍ നിന്നും സ്വയം വിരമിക്കുകയാണ്. തുടര്‍ന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും സ്‌നേഹവും ഒപ്പം ഉണ്ടാകുമല്ലോയെന്നും മെത്രാപ്പോലീത്ത കുറിച്ചു

Recent Posts