നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര പോളിടെക്നിക്കിലെ എസ്എഫ്ഐ അതിക്രമത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥി പോലീസിന് മൊഴി നല്കി. കണ്ടാലറിയാവുന്ന 20 വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
നെയ്യാറ്റിന്‍കര പോലീസ് പോളിടെക്നിക്കില്‍ പരിശോധന നടത്തി. പ്രിന്‍സിപ്പാളിന്റെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തി. മര്‍ദനമേറ്റ വിദ്യാര്‍ഥിയെ പോളിടെക്നിക്കിലേക്ക് വിളിച്ചുവരുത്തി. പോലീസ് വിദ്യാര്‍ഥിയെ റാഗിങ്ങിന് വിധേയമാക്കിയ സ്ഥലവും വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റ സ്ഥലവും പരിശോധിച്ചു. ഇന്നലെ രാവിലെ 11.30 നാണ് പോലീസ് സംഘം പോളിടെക്നിക്കില്‍ എത്തി പരിശോധന നടത്തിയത്.
20ഓളം പേര് ചേര്‍ന്ന് സ്വകാര്യഭാഗത്ത് ചവിട്ടിയെന്ന് മര്‍ദനത്തിന് വിധേയനായ വിദ്യാര്‍ഥി ചെങ്കല്‍ സ്വദേശി അനൂപ് പറഞ്ഞു. എന്നാല്‍ കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി സിപിഎം നേതാക്കള്‍ അനൂപിന്റെ വീട്ടുകാരെ നിരന്തരമായി ബന്ധപ്പെടുകയാണെന്നും വഴങ്ങാത്തതിനാല്‍ ഭീഷണി മുഴക്കിയതായും ആരോപണങ്ങള്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: