എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും വ്യാജ വിസയുമായി ഫ്രാൻസിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തൃശൂർ സ്വദേശി പ്രിൻസിനെയാണ് അറസ്റ്റ് ചെയ്തത്. കുവൈത്തിലെത്തി അവിടെ നിന്നും ഫ്രാൻസിലേക്ക് പോകുന്നതിന് എത്തിയതായിരുന്നു പ്രതി.
വിസ പരിശോധിക്കവെയാണ് വിസിറ്റിംഗ് വിസ വ്യാജമാണെന്ന് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ വിശദമായ അന്വേഷണത്തിന് പ്രിൻസിനെ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: