കാലടി: അയ്യമ്പുഴ പ്ലാന്റേഷന് കോര്‍പ്പറേഷനിലെ എണ്ണപന തോട്ടത്തില്‍ തുമ്പിക്കൈയില്ലാത്ത ആനക്കുട്ടി വീണ്ടും എത്തി. രണ്ട് വയസോളം പ്രായമുള്ള ആനക്കുട്ടി വളരെ ക്ഷീണിതനാണ്. മാസങ്ങള്‍ക്ക് മുമ്പ് ആനക്കുട്ടിയെ ഈ പ്രദേശത്ത് കണ്ടിരുന്നു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും പോലീസ് ഉദ്യോഗസ്ഥനുമായ ജിലേഷ് ചന്ദ്രനാണ് ആനക്കുട്ടിയുടെ ചിത്രം കാമറയില്പകര്ത്തിയത്. അതിജീവനത്തിന്റെ പാതയിലുളള ഈ കുട്ടിയാനക്കെപ്പം മൂന്ന് ആനക്കുട്ടികളും, അഞ്ചോളം വലിയ ആനകളും ഉണ്ട്.
ഇതില്‍ അമ്മയാനയും ഉണ്ട്. റബ്ബര്‍ മരങ്ങളുടെ ഇല, മറിഞ്ഞ് കിടക്കുന്ന പനമരം പൊളിക്കുമ്പോള്‍ അതിനുളളിലെ ചോറ്, വിവിധ ഇനം പച്ചിലകള്‍, പുല്ല്, അമ്മയാനയുടെ പാല് എന്നിവയാണ് തുമ്പിക്കൈ ഇല്ലാത്ത ആനയുടെ പ്രധാന ഭക്ഷണം.വളരെ പ്രയാസപ്പെട്ടാണ് ഭക്ഷണം കഴിക്കുന്നത്.
വെറ്റിലപ്പാറ, അതിരപ്പിളളി എന്നിവടങ്ങളിലുംചില സമയങ്ങളില്‍ റോഡരികില്‍ ഇതിനെ കാണാറുണ്ട്. ഈ അപൂര്‍വ്വ ആനക്കുട്ടിയെ പിടികൂടി സംരക്ഷിക്കാന്‍ വനംവകുപ്പ് തയ്യാറവണമെന്ന് കാട്ടാനപ്രേമികള് സമൂഹമാധ്യമ കൂട്ടായ്മ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: